നോയിഡ: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിൽ നൂറിലധികം പേരെ അനുവദിക്കില്ലെന്നും ചെറിയ ആഘോഷങ്ങൾക്കും മുൻകൂർ അനുമതി വേണമെന്നും ഗൗതം ബുദ്ധ നഗർ പൊലീസ് കമ്മിഷണർ അലോക് സിംഗ്.
നോയിഡയിൽ പുതുവത്സര ആഘോഷങ്ങക്ക് നിയന്ത്രണം
പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിൽ നൂറിലധികം പേരെ അനുവദിക്കില്ലെന്ന് ഗൗതം ബുദ്ധ നഗർ പൊലീസ് കമ്മിഷണർ അലോക് സിംഗ് പറഞ്ഞു
നോയിഡയിൽ പുതുവത്സര ആഘോഷങ്ങക്ക് നിയന്ത്രണം
വൈറസിന്‍റെ വ്യാപനം ഒഴിവാക്കാൻ പരാമാവതി വീട്ടിൽ തന്നെ തുടരണമെന്നും അദേഹം ജനങ്ങളോട് അഭ്യർഥിച്ചു. പുതുവർഷ പരിപാടി സംഘടിപ്പിക്കുന്നതിനുള്ള അനുമതി പ്രാദേശിക ഡിസിപി ഓഫീസിൽ നിന്നും എടുക്കണം. സംഘാടകർ അവരുടെ പേരും വിലാസവും മൊബൈൽ നമ്പറുകളും നൽകണം. പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണവും പൊലീസിനെ അറിയിക്കണം. കൂടാതെ തെർമൽ സ്കാനിംഗ്, സാനിറ്റൈസേഷൻ, സാമൂഹിക അകലം, ഫെയ്സ് മാസ്ക് തുടങ്ങിയ എല്ലാ കൊവിഡ് പ്രോട്ടോക്കോളുകളും പാലിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.