മിര്‍സാപൂര്‍(പഞ്ചാബ്): മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥിന്‍റെ അമ്മ സരോജിനി ജഗന്നാഥ് യുപിയിലെ മിരാസാപൂര്‍ ജില്ലയിലെ പ്രസിദ്ധമായ വിന്ധ്യാചല്‍ ധാം സന്ദര്‍ശിച്ചു. ഇന്ത്യയ്ക്കും മൗറിഷ്യസിനും സമാന രീതിയിലുള്ള സംസ്കാരങ്ങളും നാഗരികതകളുമാണുള്ളതെന്ന് സരോജിനി ജഗനാഥ് പറഞ്ഞു. വിന്ധ്യാചല്‍ ധാം സന്ദര്‍ശിക്കുന്നതിലൂടെ നല്ല ഊര്‍ജം ലഭിക്കുന്നുണ്ടെന്നും ഇന്ന് എന്‍റെ ജന്മദിനമാണെന്നും ഈ സന്ദര്‍ശനം എനിക്ക് അവിസ്മരണീയമാണെന്നും സരോജിനി ജഗന്നാഥ് ഇടിവി ഭാരതിനോട് പറഞ്ഞു.
യുപിയിലെ ക്ഷേത്രത്തിലെത്തി തൊഴുത് മൗറീഷ്യസ് പ്രധാനമന്ത്രിയുടെ അമ്മ - സരോജിനി ജഗന്നാഥ് പ്രസിദ്ധമായ വിന്ധ്യാചല്‍ ധാം സന്ദര്‍ശിച്ചു
ഇന്ത്യയ്ക്കും മൗറീഷ്യസിനും സമാന രീതിയിലുള്ള സംസ്ക്കാരവും ആചാരങ്ങളിമാണുള്ളതെന്നും സരോജിനി ജഗന്നാഥ് ഇ ടി വി യോട് പറഞ്ഞു

സരോജിനി ജഗന്നാഥ് പ്രസിദ്ധമായ വിന്ധ്യാചല്‍ ധാം സന്ദര്‍ശിച്ചു
ബുധനാഴ്‌ച ഉച്ചയ്ക്ക് വിന്ധ്യാചൽ ധാമിലെ അഷ്ടഭുജ ഗസ്റ്റ് ഹൗസും പിന്നീട് 'രാജശ്രീ ആരതി'യിലും പങ്കെടുത്ത സരോജിനി നട തുറന്നതോടെ ശ്രീകോവിലിലെത്തി മാവിന്ധ്യവാസിനിയെ ദര്‍ശിച്ചു. ഇന്ത്യ സന്ദര്‍ശനത്തിന്‍റെ ഭാഗമായി മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് തന്‍റെ കുടുംബത്തോടൊപ്പം 8 ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്‍റെ ഭാഗമായി ഇപ്പാള്‍ ഉത്തർപ്രദേശിലാണുള്ളതെന്നും അവര്‍ പറഞ്ഞു.
also read:ആർആർആർ വിജയം ആഘോഷമാക്കി രാംചരണും ഭാര്യയും ; അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ ലംഗാർ സേവ