ജമ്മു: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ രാഷ്‌ട്രപിതാവെന്ന് പ്രകീര്‍ത്തിച്ച് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷന്റെ തലവനായ ഇമാം ഉമൈർ അഹമ്മദ് ഇല്യാസി. മോഹന്‍ ഭാഗവതുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് അദ്ദേഹത്തെ 'രാഷ്‌ട്രപിതാവ്' എന്നും 'രാഷ്‌ട്ര ഋഷി' എന്നും ഉമൈർ അഹമ്മദ് ഇല്യാസി അഭിസംബോധന ചെയ്‌തത്. അതേസമയം ഉമൈർ അഹമ്മദ് ഇല്യാസിയുടെ വ്യക്തിപരമായ ക്ഷണപ്രകാരമാണ് ഈ കൂടിക്കാഴ്ച നടന്നത്.
Exclusive| ആര്‍എസ്എസ് മേധാവിയെ 'രാഷ്‌ട്രപിതാവെന്ന്' പ്രകീര്‍ത്തനം; വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട് ഇമാം ഉമൈർ അഹമ്മദ് ഇല്യാസി - ജമ്മു കശ്‌മീര്‍
ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവതിനെ രാഷ്‌ട്രപിതാവെന്നും രാഷ്‌ട്ര ഋഷിയെന്നും അഭിസംബോധന ചെയ്‌ത് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷന്‍ തലവന്‍ ഇമാം ഉമൈർ അഹമ്മദ് ഇല്യാസി, ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലും ആവര്‍ത്തനം
![Exclusive| ആര്‍എസ്എസ് മേധാവിയെ 'രാഷ്‌ട്രപിതാവെന്ന്' പ്രകീര്‍ത്തനം; വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട് ഇമാം ഉമൈർ അഹമ്മദ് ഇല്യാസി Father of the Nation Exclusive Exclusive News Today Maulana Umair Ilyasi Ilyasi praises RSS Chief as Father of the Nation All India Imam Organizataion Umair Ilyasi praises RSS Chief Mohan Bhagwat RSS RSS Chief Mohan Bhagwat ആര്‍എസ്എസ് ആര്‍എസ്എസ് മേധാവി രാഷ്‌ട്രപിതാവെന്ന് ഇമാം ഉമൈർ അഹമ്മദ് ഇല്യാസി ഉമൈർ അഹമ്മദ് ഇല്യാസി ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവതിനെ രാഷ്‌ട്ര ഋഷി ഇടിവി ഭാരതിന് ജമ്മു ജമ്മു കശ്‌മീര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16449237-thumbnail-3x2-ygbuh.jpg)
കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ആര്‍എസ്എസ് മേധാവി ഏകദേശം ഒന്നര മണിക്കൂറോളം പള്ളിയിൽ ചെലവഴിച്ചുവെന്നും അതിന് ശേഷം തജ്‌വീദ് ഉൽ ഖുർആൻ മദ്രസ സന്ദര്‍ശിച്ച് കുട്ടികളോട് പഠനത്തെക്കുറിച്ചും അധ്യാപനത്തെക്കുറിച്ചും സംസാരിച്ചുവെന്നും ഇമാം ഉമൈർ അഹമ്മദ് ഇല്യാസി അറിയിച്ചു. അതേസമയം കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഇല്യാസി നടത്തിയ 'രാഷ്‌ട്രപിതാ' പ്രസ്‌താവനയാണ് ഏറെ ചർച്ചാവിഷയമായിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ മോഹൻ ഭാഗവതിനെ രാഷ്‌ട്രപിതാവെന്ന് വിളിച്ചതില്‍ തെറ്റില്ലെന്ന് ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഉമൈർ ഇല്യാസി ആവര്‍ത്തിച്ചു. മഹാത്മാ ഗാന്ധിയല്ലേ രാഷ്‌ട്രപിതാവെന്ന് ഓര്‍മിപ്പിച്ച ഇടിവി ഭാരതിന്‍റെ പ്രതിനിധി തുടര്‍ന്നും നിരവധി ചോദ്യങ്ങള്‍ മുന്നോട്ടുവച്ചു. എന്നാല്‍ ഇതിലെല്ലാം അദ്ദേഹം അതൃപ്തി പ്രകടിപ്പിക്കുകയും ചില ചോദ്യങ്ങൾക്ക് 'ശരിയാണ്' എന്ന് മാത്രം പറഞ്ഞ് അവസാനിക്കുകയും ചെയ്യുകയായിരുന്നു.