കേരളം

kerala

ETV Bharat / bharat

പത്ത് വയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി അമ്മാവന്‍ ; സഹോദരിയുടെ പരാതിയില്‍ പ്രതി പിടിയില്‍ - മാതൃസഹോദരന്‍

മഹാരാഷ്‌ട്രയിലെ ബുല്‍ധാനയില്‍ സഹോദരിയുടെ വീട്ടില്‍ വിരുന്നെത്തി സഹോദരീപുത്രിയെ ക്രൂരമായ ലൈംഗികാതിക്രമത്തിനിരയാക്കി കടന്നുകളഞ്ഞ സംഭവത്തില്‍ അമ്മാവന്‍ പൊലീസ് പിടിയില്‍

Maternal Uncle rapes 10 year old niece  Maternal Uncle  Maharashtra Buldhana  Buldhana  Police arrested accused  പത്ത് വയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി  അമ്മാവന്‍  സഹോദരിയുടെ പരാതിയില്‍ പ്രതി പിടിയില്‍  മഹാരാഷ്‌ട്രയിലെ ബുല്‍ധാന  സഹോദരി പുത്രി  അമ്മാവന്‍ പൊലീസ് പിടിയില്‍  മാതൃസഹോദരന്‍  പൊലീസ്
പത്ത് വയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി അമ്മാവന്‍; സഹോദരിയുടെ പരാതിയില്‍ പ്രതി പിടിയില്‍

By

Published : Apr 12, 2023, 4:16 PM IST

ബുല്‍ധാന (മഹാരാഷ്‌ട്ര) :സഹോദരീപുത്രിയായ 10 വയസുകാരിയെ ക്രൂരമായ ലൈംഗികാതിക്രമത്തിനിരയാക്കി അമ്മാവന്‍. മഹാരാഷ്‌ട്രയിലെ ബുല്‍ധാന ജില്ലയിലാണ് നാല്‍പതുകാരന്‍ 10 വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. ഇയാള്‍ പൂനെയില്‍ ജോലി ചെയ്‌തുവരികയായിരുന്നു.

അങ്ങനെയിരിക്കെ ഏപ്രില്‍ എട്ടിന് ഇയാള്‍ ബുല്‍ധാന ജില്ലയിലുള്ള സഹോദരിയുടെ വീട്ടിലെത്തി. തുടര്‍ന്ന് രാത്രിയോടെ പെണ്‍കുട്ടിയുടെ മൂക്കും വായയും അടക്കിപ്പിടിച്ച് ഇയാള്‍ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ ശേഷം രാത്രി തന്നെ ഇയാള്‍ സ്ഥലംവിട്ടു. എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടി അമ്മയെ വിവരമറിയിക്കുകയായിരുന്നു.

സഹോദരിയുടെ പരാതിയില്‍ പ്രതി പിടിയില്‍ :പ്രതി സഹോദരനായതിനാല്‍ തനിക്കെതിരെ പരാതിപ്പെടില്ലെന്ന ഇയാളുടെ വിശ്വാസം തെറ്റി. മകള്‍ക്ക് നേരിട്ട മോശം അനുഭവത്തിന് അമ്മ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതിക്കെതിരെ പോക്‌സോ നിയമത്തിലെ സെക്ഷൻ 376 (എ), 377, 376 (ഐ) എന്നിവയും ഉപ വകുപ്പുകളായ നാലി, ആറ്, എട്ട് എന്നിവ പ്രകാരവും പൊലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

അടുത്തിടെ പൂനെയില്‍ കോളജ് വിദ്യാര്‍ഥിനിയെ സുഹൃത്തുക്കളുടെ സഹായത്തോടെ മദ്യം നല്‍കി ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം നടന്നിരുന്നു. ലാതുര്‍ സിറ്റിയിലെ കോളജില്‍ പഠിക്കുന്ന 16 കാരിയായ വിദ്യാര്‍ഥിയെയാണ് പെണ്‍സുഹൃത്തുക്കളുടെ സഹായത്തോടെ ഓട്ടോറിക്ഷ ഡ്രൈവര്‍ ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ പോക്‌സോ നിയമം ഉള്‍പ്പടെ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

സുഹൃത്തുക്കളുടെ സഹായത്തോടെ പീഡനം :ജനുവരി 18 ബുധനാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. ലാതുര്‍ സിറ്റിയില്‍ താമസിക്കുന്ന പെണ്‍കുട്ടി പതിവുപോലെ കോളജിലേക്ക് പുറപ്പെട്ടു. ഉച്ച സമയത്ത് കാന്‍റീനില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ഥിയെ മൂന്ന് പെണ്‍സുഹൃത്തുക്കള്‍ പാര്‍ട്ടിയിലേക്കെന്നറിയിച്ച് അംബോജോഗൈ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലേക്കെത്തിച്ചു. തുടര്‍ന്ന് സുഹൃത്തുക്കളില്‍ ഒരാള്‍ തന്‍റെ ഭര്‍ത്താവിനെ ഫോണിലൂടെ അവിടേക്ക് ക്ഷണിക്കുകയും ഇതുപ്രകാരം സുഹൃത്തിന്‍റെ ഭര്‍ത്താവും ഓട്ടോറിക്ഷ ഡ്രൈവറും സംഭവ സ്ഥലത്തേക്കെത്തുകയുമായിരുന്നു.

പീഡനം ലഹരി നല്‍കി :തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍ പെണ്‍കുട്ടിക്ക് ലഹരി നല്‍കി ക്രൂരമായി പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനശ്രമം പെണ്‍കുട്ടി ചെറുത്തതോടെ ഇയാള്‍ കൊലപ്പെടുത്തുമെന്ന ഭീഷണിയും മുഴക്കി. ഈ സമയം പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും ഭര്‍ത്താവും സ്ഥലംവിടുകയായിരുന്നു. വൈകുന്നേരം ആറുമണിയായതോടെ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ നിന്ന് ഇറക്കിവിട്ട് പ്രതി രക്ഷപ്പെട്ടു. തുടര്‍ന്ന് ബോധം തിരിച്ചുകിട്ടിയ പെണ്‍കുട്ടി സ്വമേധയാ നഗരത്തിലെ എംഐഡിസി പൊലീസ് സ്‌റ്റേഷനിലെത്തി സംഭവത്തില്‍ പരാതിപ്പെടുകയായിരുന്നു.

Also Read: മിഠായി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് നാല് വയസുകാരിയെ സ്‌കൂളില്‍ പീഡിപ്പിച്ചു; പ്രധാനാധ്യാപകന്‍റെ ഡ്രൈവര്‍ പൊലീസ് പിടിയില്‍

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍, പെണ്‍കുട്ടിയുടെ മൂന്ന് പെണ്‍സുഹൃത്തുക്കള്‍, ഇവരിലൊരാളുടെ ഭര്‍ത്താവ് തുടങ്ങിയവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 (2) (ജെ), 328, 506, 34 വകുപ്പുകളും 2012 ലെ പോക്‌സോ നിയമവും ഉള്‍പ്പെടുത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

ABOUT THE AUTHOR

...view details