ന്യൂഡൽഹി: തലസ്ഥാനത്ത് 400 കോടി രൂപയുടെ ഭവന അഴിമതി നടത്തിയ റിയൽറ്റി സ്ഥാപന ഉടമകളിലൊരാളായ ഹേമന്ത് തോമർ അറസ്റ്റിൽ. ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കേസിലെ മുഖ്യപ്രതിയായ ഹേമന്ത് തോമറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.
ഡൽഹിയിലെ ഭവന അഴിമതി; റിയൽറ്റി സ്ഥാപനത്തിന്‍റെ ഉടമകളില്‍ ഒരാള്‍ അറസ്റ്റില്‍ - ഹേമന്ത് തോമർ
മാലിദ്വീപിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൊച്ചി വിമാനത്താവളത്തിൽ നിന്നാണ് മുഖ്യ പ്രതി പിടിയിലായത്.
കേന്ദ്ര സർക്കാർ പദ്ധതി പ്രകാരം ദ്വാരകയിലെ ഡൽഹി ഡവലപ്‌മെന്‍റ് അതോറിറ്റി (ഡിഡിഎ) ഫ്ലാറ്റുകൾ റിയൽറ്റി സ്ഥാപന ഉടമകൾ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ പരസ്യങ്ങൾ നൽകുന്നതിന് ഡിഡിഎ സ്ഥാപനത്തിന് അനുമതി നൽകിയിരുന്നില്ല. ഡിഡിഎയുടെ ലാൻഡ് പൂളിങ് പോളിസി പ്രകാരം 4,000 പേരെയാണ് കേസിലെ മുഖ്യ പ്രതികളായ ഹേമന്ത് തോമർ, സതീന്ദ്ര മാൻ, പ്രദീപ് ഷെഹ്‌റാവത്ത്, സുഭാഷ് ചന്ദ് തുടങ്ങിയവർ കബളിപ്പിച്ചത്. കേസിൽ സതീന്ദ്ര മാൻ, പ്രദീപ് ഷെഹ്‌റാവത്ത്, സുഭാഷ് ചന്ദ് എന്നിവർ മുമ്പേ അറസ്റ്റിലായിരുന്നു.