ഗുവാഹത്തി: കനത്ത മഴയെ തുടർന്ന് അസമിന് പിന്നാലെ മേഘാലയയിലും മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്‌ടങ്ങൾ. ബുധനാഴ്‌ച രാത്രിയോടെയാണ് ബരാക്കിനെ ബന്ധിപ്പിക്കുന്ന ദേശീയ പാത 6-ലെ വിവിധയിടങ്ങളിൽ ശക്തമായ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിനെത്തുടർന്ന് ബരാക് താഴ്‌വരയിലെ ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.
ഗുവാഹത്തി സിൽചാർ റോഡിൽ വൻ മണ്ണിടിച്ചിൽ: ദേശീയപാതയിൽ ഗതാഗതം സ്‌തംഭിച്ചു ദേശീയ പാത 6ൽ സോനാപൂരിലും ലംസുലുമിലും രാത്രിയിലാണ് മാരകമായ മണ്ണിടിച്ചിലുണ്ടായതെന്ന് മേഘാലയ പൊലീസ് പറഞ്ഞു. കനത്ത മണ്ണിടിച്ചിലിൽ റോഡുകൾ തകർന്നതിനാൽ നിരവധി വാഹനങ്ങൾ മുകളിൽ നിന്ന് താഴേക്ക് പതിച്ചിട്ടുണ്ട്. പെട്ടെന്നുണ്ടായ മണ്ണിടിച്ചിലിൽ റോഡിൽ പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ ആഴങ്ങളിലേക്ക് പതിക്കുകയായിരുന്നു.
വാഹനങ്ങൾ വൻ കുഴികളില്‍ വീണ് നാശനഷ്‌ടം വാഹനങ്ങൾ വൻ കുഴികളില്‍ വീണ് നാശനഷ്‌ടം ലുംസുലുമിൽ നിരവധി ആഡംബര വാഹനങ്ങളുമായി പോയിരുന്ന ട്രക്ക് റോഡിൽ രൂപപ്പെട്ട കുഴിയിൽ കുടുങ്ങിക്കിടക്കുകയാണ്. അപകടത്തിൽപെട്ട ആളുകളെ രക്ഷിച്ചതായും റിപ്പോർട്ടുകളുണ്ട്. റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചതോടെ ഭാരവാഹനങ്ങൾ ഇതുവഴി പോകരുതെന്ന നിർദേശമുണ്ട്.
വാഹനങ്ങൾ വൻ കുഴികളില്‍ വീണ് നാശനഷ്‌ടം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം നേരത്തെ തന്നെ നിലച്ചിരുന്നു. റോഡുകളിൽ വിവിധയിടങ്ങളിൽ അപകടകരമായ ഗർത്തങ്ങളും തിരിവുകളും രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. തൽഫലമായി, ബരാക്, ത്രിപുര, മിസോറാം, മണിപ്പൂർ എന്നിവിടങ്ങളിൽ നിന്ന് അസമിലേക്കും മറ്റിടങ്ങളിലേക്കും റോഡ് ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇത് ഈ മേഖലയിലുള്ള ജനജീവിതം ദുസ്സഹമാക്കും.