കേരളം

kerala

ETV Bharat / bharat

അദാനി ഗ്രൂപ്പിന്‍റെ ഗോഡൗണിൽ വൻ തീപിടിത്തം; രക്ഷാപ്രവർത്തനം നടത്തി 12 അഗ്നിശമനസേനാ യൂണിറ്റുകൾ - Fire breaks out

Fire breaks out in Adani Groups godown: സഹരൻപൂരിലെയും സമീപത്തെ അഞ്ച് ജില്ലകളിലെയും അഗ്നിശമന സേനാംഗങ്ങൾ ഏകദേശം 12 മണിക്കൂറോളം പ്രയത്നിച്ചിട്ടും തീയുടെ 70 ശതമാനം മാത്രമേ നിയന്ത്രിക്കാനായുള്ളൂ. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.

Adani Group  Massive fire breaks out in Adani Groups godown  fire breaks  ഗോഡൗണിൽ തീപിടിത്തം  അദാനി ഗ്രൂപ്പ്‌  അഗ്നിശമനസേനാ യൂണിറ്റുകൾ  Adani Groups godown  fire tenders  Fire breaks out  Fire in godown
Fire breaks out

By ETV Bharat Kerala Team

Published : Nov 26, 2023, 5:30 PM IST

സഹാറൻപൂർ (ഉത്തർപ്രദേശ്): അദാനി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ തീപിടിത്തം (Fire breaks out in Adani Groups godown). ഉത്തർപ്രദേശിലെ സഹറൻപൂരിലെ ഗോഡൗണിലാണ്‌ തീപിടുത്തം. ആറ് ജില്ലകളിലെ 12 അഗ്നിശമനസേനാ യൂണിറ്റുകൾ (fire tenders) രക്ഷാപ്രവർത്തനം നടത്തിയെങ്കിലും 12 മണിക്കൂർ പരിശ്രമിച്ചിട്ടും 70 ശതമാനം തീ അണയ്ക്കാനായുള്ളൂ. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഫയർഫോഴ്‌സ് പറഞ്ഞു.

ഗോഡൗണിനുള്ളിൽ സൂക്ഷിച്ചിരുന്ന നെയ്യ്, എണ്ണ എന്നിവയുടെ ടിന്നുകളിലാണ് തീ പടർന്നതെന്ന് പോലീസ് പറഞ്ഞു. സഹാറൻപൂർ ജില്ലയിലെ ബെഹത് റോഡിലെ റസൂൽപൂരിലാണ് അദാനി ഗ്രൂപ്പിന്‍റെ ഗോഡൗൺ സ്ഥിതി ചെയ്യുന്നത്. കമ്പനി ഉല്‍പാദിപ്പിക്കുന്ന പൊടികളും പഞ്ചസാരയും എണ്ണയും മറ്റ് ഉൽപ്പന്നങ്ങളും ഇവിടെ സൂക്ഷിച്ചിരുന്നു.

ഉത്തരാഖണ്ഡിലെയും പടിഞ്ഞാറൻ ഉത്തർപ്രദേശിലെയും മാർക്കറ്റുകളിലേക്കാണ് ഗോഡൗണിൽ നിന്ന് ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നത്. ഗോഡൗണിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. എന്നിട്ടും തീ അണയ്ക്കാനാകാതെ വന്നതോടെ സമീപത്തെ വീടുകളിലെ ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് ഇറങ്ങി ഓടാൻ തുടങ്ങി.

പുലർച്ചെ ഒരു മണിയോടെയാണ് ഗോഡൗണിൽ തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചതെന്ന് സഹരൻപൂർ ചീഫ് ഫയർ ഓഫീസർ പ്രതാപ് സിംഗ് പറഞ്ഞു. സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ശമനമില്ലാത്തതിനെ തുടര്‍ന്ന്‌ ലഖ്‌നൗ ആസ്ഥാനത്തെ വിവരം അറിയിച്ചു. തുടർന്ന് മുസാഫർനഗർ, മീററ്റ്, ഷംലി, അംറോഹ, ബിജ്‌നോർ ജില്ലകളിലെ അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചു.

എന്നാൽ, ഗോഡൗണിൽ തകര കൊണ്ടുള്ള ഷെഡ് ഉള്ളതിനാൽ അഗ്നിശമന സേനാംഗങ്ങൾ ഏറെ ബുദ്ധിമുട്ടി. പിന്നീട് ക്രെയിനുകൾ എത്തിച്ച് തീ അണയ്ക്കാനായി വിന്യസിച്ചു. 12 ഫയർ ടെൻഡറുകൾ 12 മണിക്കൂറോളം പ്രയത്നിച്ച ശേഷം 70 ശതമാനത്തോളം തീ നിയന്ത്രണ വിധേയമാക്കാനായെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.

തുറമുഖത്ത് വന്‍ തീപിടിത്തം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണം മത്സ്യബന്ധന തുറമുഖത്ത് വന്‍ തീപിടിത്തം. ഒരു ബോട്ടിന് സമീപത്ത് നിന്നുയര്‍ന്ന തീ ഹാര്‍ബറിലെ മറ്റു ബോട്ടുകളിലേക്ക് പെട്ടെന്ന് ആളി പടരുകയായിരുന്നു. നിരവധി ബോട്ടുകളാണ് കത്തിനശിച്ചത്. നവംബര്‍ 19 ന്‌ രാത്രി 11 മണിയോടെയാണ് സംഭവം. അജ്ഞാതര്‍ ബോട്ടിന് തീയിട്ടതാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. തീപിടത്തത്തില്‍ 40 ല്‍ അധികം ബോട്ടുകള്‍ കത്തി നശിച്ചതായാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. കോടികളുടെ നഷ്‌ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം.

ALSO READ:വിശാഖപട്ടണം തുറമുഖത്ത് വന്‍ തീപിടിത്തം; നിരവധി ബോട്ടുകളും ടണ്‍ കണക്കിന് മത്സ്യവും കത്തിനശിച്ചു, കോടികളുടെ നഷ്‌ടം

ALSO READ:രാജ്യതലസ്ഥാനത്ത് ദീപാവലി ആഘോഷത്തിനിടെയുള്ള തീപിടിത്തത്തില്‍ വന്‍ വര്‍ധന; റിപ്പോര്‍ട്ട് ചെയ്‌തത് 208 സംഭവങ്ങള്‍

ABOUT THE AUTHOR

...view details