ചെന്നൈ: തമിഴ്‌നാട്ടിലെ പടക്കക്കടയിൽ തീപിടിച്ചുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചുപേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. കല്ലാക്കുറിച്ചി ജില്ലയിലെ 262 കിലോമീറ്റർ അകലെ ശങ്കരപുരത്തുള്ള കടയിലാണ് അപകടം നടന്നത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം.
പരിക്കേറ്റവരെ കല്ലാക്കുറിച്ചി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്ന ഉടനെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി. തുടര്‍ന്ന്, രണ്ട് മണിക്കൂലധികം നടന്ന തീവ്രശ്രമത്തിലൊടുവിലാണ് തീയണച്ചത്. മുരുകന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് പടക്കക്കട.
ALSO READ:പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ അന്വേഷിക്കാൻ പ്രത്യേക സമിതി
അപകടത്തിന്‍റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. കടയെ തീ വിഴുങ്ങുന്നതും പടക്കങ്ങള്‍ തുടര്‍ച്ചയായി പൊട്ടുന്ന ശബ്‌ദവും വീഡിയോയില്‍ വ്യക്തമാണ്. കടയിലുണ്ടായ തീപിടിത്തം സമീപത്തെ ബേക്കറിയിലേക്ക് പടരുകയും ഇവിടെയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയും ചെയ്‌തു.
ഇത് അപകടത്തിന്‍റെ കാഠിന്യം കൂട്ടി. ബേക്കറിയിലെ നാല് എൽ.പി.ജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ചെന്നാണ് വിവരം. ജില്ല പൊലീസ് സൂപ്രണ്ട് സിയ ഉൾ ഹഖ്, ശങ്കരപുരം എം.എല്‍.എ ഉദയസൂര്യൻ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.