മുംബൈ: മഹാരാഷ്‌ട്രയിലെ പൽഗർ ജില്ലയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്ക്. നവ്നീത് ലോട്ടെ (32), മഹേഷ് മൂർ (40), ആസിഫ് ഖാൻ (32), പ്രേംചന്ദ് ചവാൻ (25), സുഖ്ദേവ് സിങ് (50) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
Also Read:പെരുമഴയത്ത് കുടപിടിച്ച് അച്ഛൻ, ഓണ്‍ലൈൻ ക്ലാസില്‍ പങ്കെടുത്ത് മകള്‍..! കന്നഡയില്‍ നിന്നുള്ള കാഴ്ച
പരിക്കേറ്റ അഞ്ച് പേരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരിൽ ഒരാളെ വിദഗ്‌ധ ചികിത്സയ്ക്കായി ഗുജറാത്തിലെ വാപിയിലേക്ക് കൊണ്ടുപോയതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
മഹാരാഷ്‌ട്രയിലെ പൽഗറിൽ സ്ഫോടനം Also Read:സ്വകാര്യ സ്ഥലത്ത് ചൂതാട്ടം; തെലങ്കാന മന്ത്രിയുടെ സഹോദരൻ പിടിയിൽ
സ്ഫോടനത്തെതുടർന്ന് നിർമാണശാലയിൽ തീ പടർന്ന് പിടിച്ചിട്ടുണ്ട്. തീ ആണയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണെന്ന് പൽഗർ ഭരണകൂടം അറിയിച്ചു. സ്ഫോടനത്തിന്‍റെ പ്രഭാവം 15 കിലോമീറ്ററോളം ദുരെവരെ അറിഞ്ഞതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.