ന്യൂഡല്‍ഹി: ഇന്ത്യയടക്കം ആറ് രാജ്യങ്ങളില്‍ വൻ ഭൂചലനം. രാത്രി 10.17നുണ്ടായ ഭൂചലനം റിക്‌ടർ സ്കെയില്‍ 6.5 തീവ്രത രേഖപ്പെടുത്തി. ഡല്‍ഹിയില്‍ രണ്ട് മിനിട്ടിനിടെ രണ്ട് ഭൂചലനമുണ്ടായതാണ് റിപ്പോർട്ടുകൾ.
ഉത്തരേന്ത്യയില്‍ വൻ ഭൂചലനം; പ്രഭവ കേന്ദ്രം അഫ്‌ഗാനിസ്ഥാൻ - ഭൂചലനം
ഡല്‍ഹി, ജമ്മു കശ്‌മീര്‍, ചണ്ഡിഗഡ്, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഭൂചലനം. ഇന്ത്യയടക്കം ആറ് രാജ്യങ്ങളിലും ഭൂചലനം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
വൻ ഭൂചലനം
പലയിടത്തും ആളുകൾ പുറത്തേക്കിറങ്ങിയോടി. ജമ്മു കശ്‌മീര്‍, ചണ്ഡിഗഡ്, പഞ്ചാബ് ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. വൻ പ്രകമ്പനത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
ചൈനയിലും പാകിസ്ഥാനിലും അഫ്‌ഗാനിസ്ഥാനിലും അടക്കം ആറ് രാജ്യങ്ങളിലാണ് ഭൂചലനമുണ്ടായത്. അഫ്‌ഗാനിസ്ഥാനിലെ ജുറുമാണ് പ്രഭവ കേന്ദ്രമെന്നാണ് പ്രാഥമിക നിഗമനം. ഒരു മിനിറ്റ് നേരമാണ് ഭൂചലനം ഉണ്ടായത്.
Last Updated : Mar 21, 2023, 11:11 PM IST