റായ്‌പൂർ: 3,229 വിവാഹങ്ങൾ നടത്തി ഗിന്നസ് റെക്കോർഡ് നേടി ഛത്തീസ്‌ഗഡ് വനിതാ-ശിശു വികസന മന്ത്രാലയം. റായ്‌പൂർ ഇൻഡോർ സ്റ്റേഡിയത്തിലാണ് 3,229 വിവാഹങ്ങൾ നടന്നത്. സമൂഹ വിവാഹത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ദമ്പതികളെ ആശീർവദിച്ചു. മുഖ്യമന്ത്രിയുടെ കന്യാ വിവാഹ് യോജന പദ്ധതിയുടെ കീഴിലാണ് സമൂഹ വിവാഹം നടത്തിയത്.
3,229 വിവാഹങ്ങൾ; ഗിന്നസ് റെക്കോർഡിട്ട് ഛത്തീസ്‌ഗഡ് വനിതാ-ശിശു വികസന മന്ത്രാലയം - Chief Minister Kanya Vivah Yojana
മുഖ്യമന്ത്രിയുടെ കന്യാ വിവാഹ് യോജന പദ്ധതിയുടെ കീഴിലാണ് സമൂഹ വിവാഹം നടത്തിയത്
3,229 വിവാഹങ്ങൾ; ഗിന്നസ് റെക്കോർഡ് ഇട്ട് ഛത്തീസ്‌ഗഡ് വനിതാ-ശിശു വികസന മന്ത്രാലയം
റായ്‌പൂരിനെ കൂടാതെ സംസ്ഥാനത്തെ 22 ജില്ലകളിലും പദ്ധതിയുടെ കീഴിൽ സമൂഹ വിവാഹങ്ങൾ സംഘടിപ്പിച്ചിരുന്നു. ആളുകൾ സമൂഹ വിവാഹത്തിൽ താൽപ്പര്യം കാണിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് വിവാഹം കഴിക്കുന്നവർക്ക് 15,000 രൂപയാണ് സഹായം നൽകിയിരുന്നത്. ഈ സർക്കാർ അത് 25,000 രൂപയായി ഉയർത്തിയെന്നും ഭൂപേഷ് ബാഗേൽ കൂട്ടിച്ചേർത്തു.