ഹൈദരാബാദ്: തെലങ്കാനയിലെമ്പാടും ഇന്നലെ (16.08.2022) ദേശീയ ഗാനാലാപനം നടന്നു. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി ചൊവ്വാഴ്‌ച സംസ്ഥാനത്ത് ഉടനീളമുള്ള എല്ലാ ജനങ്ങളും പരിപാടിയിൽ പങ്കെടുത്തു. ഹൈദരാബാദിലെ ആബിഡ്‌സിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, മന്ത്രിമാരായ മഹമൂദ് അലി, തലസാനി, എറബെല്ലി, ശ്രീനിവാസ് ഗൗഡ്, എഐഎംഐഎം പ്രസിഡന്‍റ് അസദുദ്ദീൻ ഒവൈസി, മറ്റ് നേതാക്കൾ എന്നിവർ പങ്കെടുത്തു.
തെലങ്കാനയിലെമ്പാടും ദേശീയ ഗാനത്തിന്‍റെ മാസ്‌മരിക ആലാപനം - telangana
സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി തെലങ്കാനയിലെമ്പാടും ദേശീയ ഗാനാലാപനം നടന്നു. നിരവധി രാഷ്‌ട്രീയ സാമൂഹിക പ്രവർത്തകർ പങ്കെടുത്തു.
![തെലങ്കാനയിലെമ്പാടും ദേശീയ ഗാനത്തിന്‍റെ മാസ്‌മരിക ആലാപനം തെലങ്കാനയിൽ ദേശീയ ഗാനാലാപനം തെലങ്കാന സ്വാതന്ത്ര്യദിനാഘോഷം Mass singing of the national anthem held Telangana ദേശീയ വാർത്തകൾ independence day celebration at telangana telangana latest news Mass singing of the national anthem independence day news national anthem telangana തെലങ്കാന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16122088-thumbnail-3x2-an.jpg)
ദേശീയ ഗാനം ആലപിക്കുന്നതിന് മുമ്പ് ആബിഡ്‌സിലുണ്ടായുരുന്ന രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്‍റെ പ്രതിമയിൽ മുഖ്യമന്ത്രി കെസിആർ പുഷ്‌പാർച്ചന നടത്തി. സംസ്ഥാനത്തുടനീളം ജനഗണമന ആലപിക്കുന്നതിന് പൗരന്മാർക്ക് സൗകര്യമൊരുക്കുന്നതിനായി ട്രാഫിക് പൊലീസ് രാവിലെ അൽപനേരത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാന സർക്കാർ വലിയ സജ്ജീകരണങ്ങളാണ് ഇതിനായി ഒരുക്കിയിരുന്നത്.
ഹൈദരാബാദിലെ കോതി വിമൻസ് കോളേജിൽ നടന്ന ദേശീയ ഗാനാലാപനത്തിൽ അയ്യായിരം വിദ്യാർഥികൾ പങ്കെടുത്തു. മന്ത്രിമാരായ ഹരീഷ് റാവു, മല്ലറെഡ്ഡി, മൈനാംപള്ളി എംഎൽഎ എന്നിവർ മെഡ്‌ചൽ ജില്ലയിലെ മല്ലറെഡ്ഡി സർവകലാശാലയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു. ഓഗസ്‌റ്റ് എട്ട് മുതൽ രണ്ടാഴ്‌ചത്തേക്കാണ് സംസ്ഥാന സർക്കാർ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം നടത്തുന്നത്.