ചണ്ഡിഗഡ് :കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പഞ്ചാബില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്രെയിനുകള്‍, ബസ്, ടാക്സി, സിനിമ തിയേറ്റര്‍, ഷോപ്പിംഗ് മാളുകൾ, ഓഫിസുകള്‍, ആളുകള്‍ ഒത്തുകൂടുന്ന പരിപാടികള്‍ എന്നിവിടങ്ങള്‍ക്കാണ് സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശം എല്ലാ സ്ഥാപനങ്ങള്‍ക്കും നല്‍കി കഴിഞ്ഞു.
കൊവിഡ് കേസുകളില്‍ വര്‍ധന ; പഞ്ചാബില്‍ മാസ്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്രെയിനുകള്‍, ബസ്, ടാക്സി, സിനിമ തിയേറ്റര്‍, ഷോപ്പിംഗ് മാളുകൾ, ഓഫിസുകള്‍, ആളുകള്‍ ഒത്തുകൂടുന്ന മറ്റിടങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
കൊവിഡ് കേസുകളില്‍ വര്‍ധന; പഞ്ചാബില്‍ മാസ്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍
Also Read: കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 2380 കേസുകള്‍
രാജ്യത്ത് കൊവിഡ് കേസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിച്ചിരുന്നു. ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാറിന്‍റെ നിര്‍ദേശം. ഡല്‍ഹിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.