ന്യൂഡല്‍ഹി:മാരുതി സുസുക്കി ഇന്ത്യയുടെ ഏറ്റവും പുതിയ ആഢംബര മോഡലായ ഇൻവിക്‌റ്റോ ഉടൻ വിപണിയില്‍. ജൂലായ് അഞ്ചിന് വിപണിയില്‍ എത്തുന്ന ഇൻവിക്‌റ്റോയുടെ ബുക്കിങ് ആരംഭിച്ചതായി മാരുതി സുസുക്കി ഇന്ത്യ സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്‌തവ അറിയിച്ചു. മാരുതി സുസുക്കി ഇന്ത്യയുടെ പ്രീമിയം റീടെയ്‌ല്‍ ഔട്ട്‌ലെറ്റ് ആയ നെക്‌സ ഷോറൂം വഴിയാകും പുതിയ വാഹനം വില്‍പന നടത്തുക. 25000 രൂപയാണ് ബുക്കിങ് ഫീസ്.
വിവിധ മോഡലുകൾക്ക് 20 ലക്ഷം മുതലാണ് ഇൻവിക്‌റ്റോയുടെ വിലയെന്നും മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു. ടൊയോട്ട ഇന്നോവ ഹൈക്രോസിന് സമാനമായിരിക്കും മൂന്ന് നിരകളുള്ള മാരുതി സുസുക്കി ഇൻവിക്റ്റോ വിപണിയിലെത്തുക. ഗ്രാൻഡ് വിറ്റാരയ്ക്ക് സമാനമായി ഇൻവിക്റ്റോയും ടൊയോട്ടയുടെ ബിഡാഡി പ്ലാന്‍റില്‍ ആയിരിക്കും നിർമിക്കുക.
രണ്ട് സീറ്റിങ് കോമ്പിനേഷൻ ആയിരിക്കും മൂന്ന് നിര വാഹനത്തില്‍ പ്രതീക്ഷിക്കാവുന്നത്. ഏഴ് സീറ്റർ പതിപ്പില്‍ മധ്യനിരയില്‍ രണ്ട് ക്യാപ്റ്റൻ സീറ്റുകളും എട്ട് സീറ്റർ മോഡലില്‍ രണ്ടാമത്തെയും മൂന്നാമത്തെയും നിരകളില്‍ ബെഞ്ച് സീറ്റും ആയിരിക്കും. ആഢംബര വാഹനം എന്ന നിലയില്‍ ഫ്ളോട്ടിങ് ടച്ച് സ്ക്രീൻ ഇൻഫോടെയ്‌ൻമെന്‍റ്, ഡിജിറ്റല്‍ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺപ്രൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, നൂതന ഡ്രൈവർ സഹായ സംവിധാനം, ആറ് എയർബാഗുകൾ, എബിഎസ്, എല്ലാ യാത്രക്കാർക്കും മൂന്ന് പോയിന്‍റ് സീറ്റ് ബെല്‍റ്റ് എന്നിവയും ലഭ്യമാകും.
Also read: ചാണകത്തിൽ നിന്നും ഇന്ധനം ഉത്‌പാദിപ്പിക്കാനൊരുങ്ങി സുസുക്കി മോട്ടോർ കോർപ്പറേഷൻ