ന്യൂഡൽഹി: കൊവാക്‌സിൻ, കൊവീഷീൽഡ് എന്നിവയ്ക്ക് വാണിജ്യ അനുമതി നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ്(ഡിസിജിഐ) ഉപാധികളോടെ കൊവിഡ് പ്രതിരോധ വാക്‌സിനുകൾക്ക് വാണിജ്യ അനുമതി നൽകിയിരിക്കുന്നത്. കൊവിൻ ആപ്പിൽ വിവരങ്ങൾ ചേർക്കുകയും ആറ് മാസം കൂടുമ്പോൾ വാക്‌സിനേഷന്‍റെ വിവരങ്ങൾ ഡിസിജിഐയെ അറിയിക്കുകയും വേണം തുടങ്ങിയ ഉപാധികളോടെയാണ് വാക്‌സിനേഷനുകൾക്ക് വാണിജ്യാനുമതി നൽകിയിരിക്കുന്നത്.
വാണിജ്യ അനുമതി ലഭിച്ചെങ്കിലും വാക്‌സിനുകൾ മരുന്ന് ഷോപ്പുകളിൽ നിന്ന് വാങ്ങാൻ ലഭിക്കില്ല. ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും വാക്‌സിൻ വാങ്ങാനാകും. രണ്ട് വാക്‌സിനുകളുടെ വിലകളിൽ മാറ്റമുണ്ടാകും. വാക്‌സിൻ്റെ വിലകൾ 425 രൂപ ആക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല.