ഹൈദരാബാദ് : തെലങ്കാനയിലെ ഖമ്മം, ഭദ്രാദ്രി കോതഗുഡെം എന്നീ ജില്ലകളിലായി 9.28 കോടി രൂപയുടെ കഞ്ചാവ് പിടിച്ചെടുത്തു. ഭദ്രാദ്രി ജില്ലയിലെ വിദ്യാനഗർ കോളനിയിൽ നടത്തിയ വാഹനപരിശോധനയിൽ 7.3 കോടിയിലധികം രൂപ വിലവരുന്ന 3,653 കിലോഗ്രാമാണ് പിടിച്ചെടുത്തത്.
സംഭവത്തിൽ കസ്‌ലെ വെങ്കടേഷ്, കസ്‌ലെ സുഭാഷ്, പ്രശാന്ത്, നഫീക്‌സ്, ഇമ്രാൻ ഖാൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മത്സ്യങ്ങൾ നിറച്ച രണ്ട് ലോറികളിലായാണ് ലഹരിവസ്‌തു കടത്താൻ ശ്രമിച്ചത്.
എന്നാൽ പരിശോധനയിൽ മത്സ്യം ശേഖരിച്ചുവയ്‌ക്കുന്ന പെട്ടികളില്‍ നിന്ന് ഇവ കണ്ടെടുക്കുകയായിരുന്നു. ഈസ്റ്റ് ഗോദാവരിയിൽ നിന്ന് വരികയായിരുന്ന ലോറികളിൽ ഒന്ന് ഹൈദരാബാദിലേക്കും മറ്റൊന്ന് ഹരിയാനയിലേക്കും യാത്ര ചെയ്യവേയാണ് പിടിയിലായതെന്നും പൊലീസ് അറിയിച്ചു.