കേരളം

kerala

ETV Bharat / bharat

മുംബൈയിലെ ബേക്കറിയില്‍ പ്രധാന വിഭവം കഞ്ചാവ് ബ്രൗണി; ഇന്ത്യയില്‍ ആദ്യമെന്ന് എൻസിബി

830 ഗ്രാം കഞ്ചാവും 160 ഗ്രാം മരിജുവാനയും ബേക്കറിയില്‍ നിന്ന് കണ്ടെത്തി.

marijuana cake making bakery  mumbai  കഞ്ചാവ് ബ്രൗണി  എൻസിബി  നർകോട്ടിക് കൺട്രോൾ ബ്യൂറോ
മുംബൈയിലെ ബേക്കറിയില്‍ പ്രധാന വിഭവം കഞ്ചാവ് ബ്രൗണി; ഇന്ത്യയില്‍ ആദ്യമെന്ന് എൻസിബി

By

Published : Jun 13, 2021, 9:20 PM IST

മുംബൈ: മുംബൈയിലെ ബേക്കറിയില്‍ നർകോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കഞ്ചാവ് ബ്രൗണി. ശനിയാഴ്ച രാത്രിയാണ് എൻസിബി പരിശോധന നടത്തിയത്. 830 ഗ്രാം കഞ്ചാവും 160 ഗ്രാം മരിജുവാനയും പരിശോധനയില്‍ പിടിച്ചെടുത്തു.

സ്ത്രീ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ ചോദ്യം ചെയ്യുകയാണെന്നും എൻസിബി അറിയിച്ചു. ബേക്കറിയില്‍ നിന്ന് ഭക്ഷണരൂപത്തില്‍ കഞ്ചാവ് പിടികൂടുന്ന രാജ്യത്തെ ആദ്യ സംഭവമാണിതെന്ന് എൻസിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ALSO READ: അഴുക്കുചാല്‍ വൃത്തിയാക്കിയില്ല, കോണ്‍ട്രാക്ടറെ മാലിന്യത്തില്‍ കുളിപ്പിച്ച് എംഎല്‍എ

ABOUT THE AUTHOR

...view details