ഹൈദരാബാദ്: മാര്‍ഗദര്‍ശി ചിട്ടി ഫണ്ടിന്‍റെ പ്രതിച്ഛായ തകര്‍ക്കാന്‍ ആന്ധ്രപ്രദേശ് സിഐഡി (എപി സിഐഡി) ശ്രമിക്കുന്നതായി ആരോപണം. ജീവനക്കാരെയും വരിക്കാരെയും ഭീഷണിപ്പെടുത്താന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം എപി സിഐഡി മേധാവി എന്‍ സഞ്ജയ് ദേശീയ തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിച്ചിരുന്നുവെന്നും മാര്‍ഗ ദര്‍ശി ആരോപിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ചിട്ടി ഫണ്ട് തട്ടിപ്പ് താന്‍ തടയാന്‍ ശ്രമിക്കുകയാണെന്ന് എപി സിഐഡി മേധാവി മാധ്യമങ്ങളോട് പറഞ്ഞു.
നിരവധി വരിക്കാരെ മാര്‍ഗദര്‍ശിനി വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞതായി മാര്‍ഗദര്‍ശി ആരോപിക്കുന്നു. തെലങ്കാനയിലും ആന്ധ്രപ്രദേശിലും മാത്രം രണ്ട് ലക്ഷത്തിലധികം വരിക്കാരുണ്ട് മാര്‍ഗദര്‍ശിക്ക്. 60 വര്‍ഷം മുമ്പ് റാമോജി റാവുവാണ് മാര്‍ഗദര്‍ശി ചിട്ടി കമ്പനി ആരംഭിച്ചത്. തെലുഗു ദിനപത്രമായ 'ഈനാട്' ന്‍റെ സ്ഥാപക എഡിറ്റര്‍ കൂടിയാണ് റാമോജി റാവു.
മാര്‍ഗദര്‍ശി ചിട്ടി ഫണ്ടിന്‍റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ആന്ധ്രപ്രദേശ് സര്‍ക്കാറിന്‍റെ ശ്രമമാണിതെന്നും 2022 നവംബറിലാണ് ഇത്തരത്തിലൊരു വേട്ടയാടലിന് തുടക്കമായതെന്നുമാണ് ആരോപണം.
ദൈംദിന കാര്യങ്ങള്‍ തടസപ്പെടുത്തല്‍: മാര്‍ഗദര്‍ശിയുടെ പുതിയ ചിട്ടി ഗ്രൂപ്പുകള്‍ തുറക്കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തി വച്ചു. ഇത് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി. ചിട്ടി പൂര്‍ത്തിയാക്കിയ ശേഷം രജിസ്‌ട്രാറുടെ പക്കല്‍ ചിട്ടി സെക്യൂരിറ്റി നിക്ഷേപങ്ങള്‍ തിരികെ നല്‍കണം. എന്നാല്‍ ചിട്ടികള്‍ പൂര്‍ത്തിയാക്കിയ ശേഷവും രജിസ്‌ട്രാര്‍മാര്‍ നിക്ഷേപം നിലനിര്‍ത്തി. ഇത്തരത്തില്‍ രജിസ്‌ട്രാര്‍മാര്‍ തിരിച്ചടയ്‌ക്കാത്ത സെക്യൂരിറ്റി നിക്ഷേപം 48,81 കോടി രൂപയാണ്. ചിട്ടി ഫണ്ട് നിയമത്തിന്‍റെ ലംഘനം ആരോപിച്ച് ഈ രജിസ്‌ട്രാര്‍മാര്‍ വിശദീകരണം തേടിയിട്ടുണ്ട്. സംഘം ഉന്നയിച്ച മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിട്ടുണ്ടെങ്കിലും അവയെല്ലാം അവഗണിക്കപ്പെട്ടു.
രജിസ്ട്രാര്‍മാരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ചിട്ടി ഫണ്ട് ആക്‌ട്, ഇന്ത്യന്‍ പീനല്‍ കോഡ്, ആന്ധ്രപ്രദേശ് പ്രൊട്ടക്ഷന്‍ ഓഫ് ഡിപ്പോസിറ്റേഴ്‌സ് ഓഫ് ഫിനാന്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍റ് ആക്‌ട് എന്നീ വകുപ്പുകള്‍ പ്രകാരം ഏഴ് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. മൂന്ന് ബ്രാഞ്ച് മാനേജര്‍മാരെയും ഓഡിറ്റിങ് കമ്പനിയിലെ പാര്‍ട്‌ണറെയും അറസ്റ്റ് ചെയ്‌ത് കസ്റ്റഡിയില്‍ വിട്ടു.
കമ്പനിക്കെതിരെ പരാതി നല്‍കാന്‍ വരിക്കാരോട് സിഐഡി ആവശ്യപ്പെട്ടു. പരാതി നല്‍കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും സിഐഡി മേധാവി പറഞ്ഞു. മാത്രമല്ല എങ്ങനെയാണ് പരാതി നല്‍കണ്ടതെന്നും സിഐഡി വിശദീകരിച്ച് നല്‍കിയിട്ടുണ്ട്.
ഹൈദരാബാദിലും മറ്റ് ഓഫിസുകളിലും പരിശോധന: ഹൈദരാബാദിലെ കോര്‍പറേറ്റ് ഓഫിസിലും മറ്റ് വിവിധയിടങ്ങളിലും സിഐഡി പരിശോധന നടത്തി. ഓഫിസില്‍ നിന്ന് ഏതാനും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്‌തു. ഹൈദരാബാദിലെ ഓഫിസിലെത്തിയ ഉദ്യോഗസ്ഥര്‍ റാമോജി റാവുവിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ആരോഗ്യ നില മോശമാണെങ്കിലും ഏപ്രില്‍ മൂന്നിന് ചോദ്യം ചെയ്യലിന് അദ്ദേഹം തയ്യാറായി.
സിഐഡി ചോദ്യം ചെയ്യാനെത്തിയപ്പോള്‍ കട്ടിലില്‍ കിടക്കുകയായിരുന്ന റാമോജി റാവുവിന്‍റെ ഫോട്ടോ പകര്‍ത്തി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡിയുടെ ഉടമസ്ഥതയിലുള്ള സാക്ഷിയെന്ന മാധ്യമത്തിന് നല്‍കി. റാമോജി റാവുവിന്‍റെ സ്വകാര്യത ലംഘിച്ച് അത് ഉടന്‍ തന്നെ മാധ്യമങ്ങളില്‍ സംപ്രേക്ഷണം ചെയ്യുകയും ചെയ്‌തു. തുടര്‍ന്ന് ഏപ്രില്‍ ആറിന് കമ്പനിയുടെ മാനേജിങ് ഡയറക്‌ടറായ റാമോജി റാവുവിന്‍റെ മരുമകള്‍ സൈലജ കിരണിനെയും സിഐഡി ചോദ്യം ചെയ്‌തു.
തുടര്‍കഥയായി പ്രശ്‌നങ്ങള്‍: മാര്‍ഗദര്‍ശി ചിട്ടി ഫണ്ടിന് പിറകില്‍ കോർപ്പറേറ്റ് തട്ടിപ്പ്, ബിനാമി ഇടപാടുകൾ, ആദായനികുതി വെട്ടിപ്പ് തുടങ്ങി കുറ്റകൃത്യങ്ങളും നടക്കുന്നുണ്ടെന്നാണ് സിഐഡി പറയുന്നത്. ഈ കുറ്റകൃത്യങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയ്‌ക്ക് പരാതി നല്‍കുന്നതിന് രണ്ട് ദിവസത്തേക്ക് സംഘം ഡല്‍ഹിയിലേക്ക് പോകുമെന്നും എപി സിഐഡി അറിയിച്ചു.
സംഭവ വികാസങ്ങള്‍ക്കെതിരെ പ്രസ്‌താവനകളുമായി മാര്‍ഗദര്‍ശി: ഇതിനേക്കാൾ മോശമായ മറ്റൊരു സാഹചര്യം മാര്‍ഗ ദര്‍ശിയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. മാര്‍ഗ ദര്‍ശിനിയെ സാമ്പത്തികമായി തളര്‍ത്തുകയാണ് ഇതിലൂടെയെല്ലാം ലക്ഷ്യം വയ്‌ക്കുന്നതെന്ന കാര്യം വളരെ വ്യക്തമാണ്. മാനേജ്മെന്‍റിനെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും വരിക്കാരിൽ ആശങ്ക സൃഷ്‌ടിക്കുകയും ചെയ്‌ത് മാര്‍ഗദര്‍ശിയെ ഇല്ലായ്‌മ ചെയ്യുകയാണ് ഇതിനെല്ലാം പിന്നിലെന്നും സ്ഥാപനത്തിന് എതിരെയുള്ള ആരോപണങ്ങളെല്ലാം സാങ്കല്‍പ്പികമാണെന്നും സംഭവത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും മാര്‍ഗദര്‍ശി പ്രസ്‌താവനയില്‍ വ്യക്തമാക്കി.
സിഐഡിയുടെ ആരോപണങ്ങൾക്ക് മാർഗദർശിയുടെ മറുപടി: