ഹൈദരാബാദ്:മാര്‍ഗദര്‍ശി ചിട്ടി ഫണ്ടിന്‍റെ സ്വത്ത് കണ്ടുകെട്ടാനുള്ള ആന്ധ്ര സര്‍ക്കാര്‍ ഉത്തരവുകള്‍ അസാധുവെന്ന് കോടതി, ഇതേ ആവശ്യം ഉന്നയിച്ച് സിഐഡി എഡിജിപി നല്‍കിയ 3 ഹര്‍ജികളും കോടതി തള്ളി(margadarsi assets seizure order is invalid and junks cids plea by andhra court).ഇടപാടുകാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയെന്ന് കാണിച്ചാണ് ആന്ധ്ര സര്‍ക്കാര്‍ മാര്‍ഗദര്‍ശി ചിട്ടിഫണ്ടിന്‍റെ 1050 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവിട്ടിത്. ഇതിലൂടെ കുറ്റാന്വേഷണ ഏജന്‍സിയായ സിഐഡിക്ക് ഇടക്കാലത്തേക്ക് സ്വത്തുവകകള്‍ കണ്ട് കെട്ടാനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിയിരുന്നു. ഈ നടപടി ചോദ്യം ചെയ്‌ത് മാര്‍ഗദര്‍ശി കോടതിയെ സമീപിച്ചിരുന്നു. നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് നിര്‍ണായകമായ വിധി തിങ്കളാഴ്‌ച കോടതി പ്രസ്‌താവിച്ചത്.
ചിട്ടി നടത്തിപ്പില്‍ എന്തെങ്കിലും പ്രശ്‌നമോ പോരായ്‌മയോ ഉണ്ടെങ്കില്‍ അത് പരിശോധിക്കേണ്ടത് ചിട്ടി ഫണ്ട് നിയമത്തിലെ വ്യവസ്‌ഥകള്‍ അനുസരിച്ചായിരിക്കണം. എന്നാല്‍ ആന്ധ്ര സര്‍ക്കാര്‍ 1999 ല്‍ പുറത്തിറക്കിയ എപി ഡെപ്പോസിറ്റേഴ്‌സ് ആക്‌ട് അനുസരിച്ചാണ് ഉത്തരവിറക്കിയതും സിഐഡിയെ ഉപയോഗിച്ച് സ്വത്ത് കണ്ട് കെട്ടാന്‍ ശ്രമിച്ചതും. ഇതായിരുന്നു മാര്‍ഗദര്‍ശിയുടെ പ്രധാന വാദം.