ബിജാപൂർ:ഛത്തീസ്‌ഗഡിലും മഹാരാഷ്ട്രയിലും 13 വാഹനങ്ങൾ കത്തിച്ച് മാവോയിസ്റ്റുകൾ. ബിജാപൂർ ജില്ലയിലും ഗഡ്‌ചിരോളിയിലുമാണ് സംഭവം. ഗഡ്‌ചിരോളിയില്‍ 10 വാഹനങ്ങളും ബിജാപൂരില്‍ മൂന്ന് വാഹനങ്ങളുമാണ് കത്തിച്ചത്.
രണ്ട് മണ്ണുമാന്തി യന്ത്രങ്ങളും ഒരു മിക്‌സർ മെഷീനുമാണ് കത്തിച്ചതെന്ന് ബിജാപൂർ ജില്ലാ പൊലീസ് സൂപ്രണ്ട് കമലോചൻ കശ്യപ് അറിയിച്ചു. സംഭവത്തിൽ വൻതോതിൽ മാവോയിസ്റ്റുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വിവരമറിഞ്ഞ് പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിപ്പിച്ചു.
ALSO READ:റോഡ്ഷോ, റാലി നിരോധനം നീക്കുമോ? തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ഇന്ന്
പ്രധാനമന്ത്രി ഗ്രാം സഡക് യോജനയുടെ കീഴില്‍ നടന്ന റോഡ് നിർമാണത്തിനെത്തിച്ചതായിരുന്നു ഇരു സംസ്ഥാനങ്ങളിലെയും വാഹനങ്ങള്‍. വാഹനങ്ങൾ അഗ്നിക്കിരയാക്കും മുന്‍പ് റോഡ് നിർമാണം നിര്‍ത്തിവക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. പ്രവര്‍ത്തി തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മാവോയിസ്റ്റുകള്‍ ഭീഷണിപ്പെടുത്തിയതായി ബിജാപൂരിലെ അഗ്‌നിക്കിരയായ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ആരോപിച്ചു.