ബുവനേശ്വർ:ഒഡീഷയിലെ ബർഗഡ് ജില്ലയിൽ സുരക്ഷ സേനയുമായുള്ള വെടിവയ്പ്പിൽ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. ഒഡീഷ സർക്കാർ അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നിരോധിത സിപിഐ (മാവോയിസ്റ്റ്) നേതാവായ രവീന്ദ്രയാണ് കൊല്ലപ്പെട്ടത്. ജിഞ്ച് റിസർവ് വനത്തിൽ മാവോയിസ്റ്റുകൾ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലാണ് വെടിവയ്പ്പിലും മാവോയിസ്റ്റ് നേതാവിന്‍റെ കൊലപാതകത്തിലും കലാശിച്ചത്.
Also Read:ടിഎംസി ഗുണ്ടകൾ ആക്രമിച്ചെന്ന ആരോപണവുമായി പശ്ചിമ ബംഗാൾ ബിജെപി എംപി
ബർഗഡിലെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും ജില്ല വൊളണ്ടറി ഫോഴ്‌സും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മാവോയിസ്റ്റുകളെ കണ്ടെത്തിയത്. 15 മുതൽ 20 വരെ സായുധരായ മാവോയിസ്റ്റ് അംഗങ്ങളെ കാട്ടിൽ കണ്ടെത്തിയിട്ടുണ്ട്. സംഘത്തോട് എത്രയും പെട്ടന്ന് കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വെസ്റ്റേൺ റേഞ്ച് ഇൻസ്പെക്‌ടർ ജനറൽ ഓഫ് പൊലീസ് നരസിംഹ ബോൾ മാധ്യമങ്ങളോട് പറഞ്ഞു.