പട്ന: ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടിക്ക് (എൽജെപി) വലിയ തിരിച്ചടി. പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഭരണകക്ഷിയായ ജനതാദൾ-യുണൈറ്റഡിൽ (ജെഡിയു) ചേരും.ചിരാഗ് പാസ്വാന്റെ പ്രവർത്തനരീതിയിൽ അസംതൃപ്തരായ ഒരു വിഭാഗം നേതാക്കളാണ് പാര്‍ട്ടി വിടുന്നത്. ഇവര്‍ ജെഡിയുവിന്റെ ദേശീയ അധ്യക്ഷന്‍ ആർസിപി സിങ്ങിന്റെ സാനിധ്യത്തിൽ ജെഡിയുയിൽ ചേരുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.
എല്‍ജെപിക്ക് തിരിച്ചടി; നേതാക്കള്‍ ജെഡിയുവിലേക്ക്
ചിരാഗ് പാസ്വാന്റെ പ്രവർത്തനരീതിയിൽ അസംതൃപ്തരായ ഒരു വിഭാഗം നേതാക്കളാണ് പാര്‍ട്ടി വിടുന്നത്. ഇന്ന് പട്നയില്‍ നടക്കുന്ന പരിപാടിയില്‍ വെച്ച് നേതാക്കള്‍ ജെഡിയു അംഗത്വം സ്വീകരിക്കും.
എല്‍ജെപിക്ക് തിരിച്ചടി; നേതാക്കള്‍ ജെഡിയുവിലേക്ക്
ജെഡിയു നേതാക്കളായ ബിജേന്ദ്ര യാദവ്, സഞ്ജയ് ഝാ, വിജയ് ചൗധരി, ശ്രാവൺ കുമാർ, അശോക് ചൗധരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഉച്ചക്ക് രണ്ടുമണിക്ക് ജെഡിയു ഓഫീസിലാണ് പരിപാടി നടക്കുകയെന്നാണ് വിവരം.