ന്യൂഡൽഹി: കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന രാജ്യ തലസ്ഥാനത്തെ നിരവധി ആശുപത്രികളില്‍ ഓക്സിജൻ ക്ഷാമം രൂക്ഷമാവുന്നു. ഓക്സിജന്‍ സിലിണ്ടറുകളുടെ കുറവുമൂലം പ്രതിസന്ധി നേരിടുന്നതായി നിരവധി ആശുപത്രി അധികൃതര്‍ അറിയിച്ചു. ന്യൂഡല്‍ഹി ബാത്ര ആശുപത്രിയില്‍ വെച്ച് ഓക്സിജന്‍ കിട്ടാതെ കഴിഞ്ഞ ദിവസം 12 പേരാണ് മരിച്ചത്.
ഡല്‍ഹിയിലെ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷം - ജി.ടി.ബി ആശുപത്രി
ന്യൂഡല്‍ഹി ബാത്ര ആശുപത്രിയില്‍ വെച്ച് ഓക്സിജന്‍ കിട്ടാതെ കഴിഞ്ഞ ദിവസം 12 പേരാണ് മരിച്ചത്.
സര്‍ക്കാര്‍ ആശുപത്രിയായ ജി.ടി.ബിയില്‍ രാത്രി എട്ടുവരെ ഓക്സിജന്‍ ലഭ്യത ഉണ്ടെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി സര്‍ക്കാര്‍ ആശുപത്രിയിൽ ഓക്സിജൻ സ്റ്റോക്ക് നാല് മണിക്കൂർ കൂടിയേ നീണ്ടുനില്‍ക്കുകയുള്ളു. ഇതുകാരണം, പ്രവേശനം നിർത്തിവച്ചിരിക്കുകയാണെന്ന് രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 350 രോഗികളാണ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലുള്ളത്.
അതേസമയം, രണ്ട് മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽ.എം.ഒ) ക്രയോജനിക് ടാങ്കർ മിനിറ്റുകൾക്കുള്ളിൽ എത്തുമെന്ന് ആം ആദ്മി എം.എൽ.എ രാഘവ് ചദ്ദ അറിയിച്ചു. ഞായറാഴ്ച സിറ്റി ആശുപത്രി, എസ്.ഒ.എസ് ആശുപത്രി എന്നിവിടങ്ങളില്‍ ഓക്സിജന്‍ ക്ഷാമം അനുഭവപ്പെട്ടു. ആശുപത്രിക്ക് പ്രതിദിനം കുറഞ്ഞത് 11,000 ക്യുബിക് മീറ്റർ ഓക്സിജൻ ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രാജ്യ തലസ്ഥാനത്തെ വിംഹാൻസ് ആശുപത്രിയിലും ഓക്സിജന്‍ ലഭ്യത കുറവുണ്ടായി. നാല് മണിക്കൂർ മാത്രമാണ് ഓക്സിജൻ ലഭ്യതയെന്ന് ആശുപത്രി അധികൃതര്‍ ഡല്‍ഹി സര്‍ക്കാരിനോട് അറിയിച്ചു. അതേസമയം, കോടതി ഈ വിഷയത്തില്‍ സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകിയിട്ടുണ്ട്.