മുംബൈ: മൻസുഖ് ഹിരേൺ വധക്കേസില്‍ സച്ചിൻ വാസെയെ മിട്ടി നദിക്ക് കുറുകെയുള്ള പാലത്തിലെത്തിച്ച് തെളിവെടുത്തു. നദിയിൽ നിന്ന് കമ്പ്യൂട്ടര്‍, സിപിയു, ഒരേ രജിസ്ട്രേഷൻ നമ്പറുള്ള രണ്ട് നമ്പര്‍ പ്ലേറ്റുകൾ തുടങ്ങിയവ കണ്ടെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൻസുഖ് ഹിരേൺ കൊലപാതകക്കേസ് ഏറ്റെടുക്കാൻ എൻഐഎക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മാർച്ച് 31ന് നിർദേശം നൽകിയിരുന്നു.
മൻസുഖ് ഹിരേൺ വധക്കേസ്:സച്ചിൻ വാസേയെ മിട്ടിയിലെത്തിച്ച് തെളിവെടുത്തു - NIA takes Sachin Waze to Mithi river bridge
നദിയിൽ നിന്ന് കമ്പ്യൂട്ടര്‍, സിപിയു, ഒരേ രജിസ്ട്രേഷൻ നമ്പറുള്ള രണ്ട് നമ്പര്‍ പ്ലേറ്റുകൾ തുടങ്ങിയവ കണ്ടെടുത്തു.
മൻസുഖ് ഹിരേൺ കൊലപാതകക്കേസ്; സച്ചിൻ വാസേയെ മിട്ടി പാലത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി
മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ മൻസുഖ് ഹിരേണിന്‍റെ വാഹനത്തിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തുകയും തുടർന്നുള്ള ദിവസം ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. എൻഐഎ ഏറ്റെടുക്കുന്നതിന് മുമ്പ് കേസ് മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് അന്വേഷിച്ചത്.