ന്യൂഡല്‍ഹി :Man's penis chopped off by wife's relatives : പെൺകുട്ടിയുടെ വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടി വിവാഹം കഴിച്ച യുവാവിന്‍റെ ജനനേന്ദ്രിയം പെൺകുട്ടിയുടെ ബന്ധുക്കൾ മുറിച്ചുമാറ്റി. ഡൽഹിയിലെ സാഗർപൂരിലാണ് സംഭവം. യുവാവിനെ ഗുരുതരാവസ്ഥയിൽ സഫ്‌ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെൺകുട്ടി സമ്പന്ന കുടുംബത്തിൽപ്പെട്ടവളാണെന്നും യുവാവിനെ വിവാഹം കഴിക്കുന്നതിനെ വീട്ടുകാര്‍ എതിർത്തിരുന്നതായും പൊലീസ് പറഞ്ഞു. എന്നാല്‍ യുവാവും യുവതിയും ഒളിച്ചോടാൻ തീരുമാനിക്കുകയും വിവാഹം കഴിക്കുകയും ചെയ്‌തു. വധുവിന്‍റെ ബന്ധുക്കൾ പൊലീസിന്‍റെ സഹായത്തോടെ മകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച ശേഷം ജനനേന്ദ്രിയം അറുത്തുമാറ്റിയതായി യുവാവിന്‍റെ അമ്മ പറഞ്ഞു.
പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഒരു കൂട്ടം ആളുകൾ എത്തിയതിനാൽ സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികൾ രജൗരി ഗാർഡൻ പൊലീസിനെ സമീപിച്ചിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ മടങ്ങിപ്പോയതായി തങ്ങളെ ബോധ്യപ്പെടുത്തി വീട്ടിലേക്ക് പോകാൻ പൊലീസ് പറഞ്ഞതനുസരിച്ച് ഇരുവരും പുറത്തിറങ്ങി.