കേരളം

kerala

ETV Bharat / bharat

Mann Ki Baat 104th Episode PM Greets women scientists ചന്ദ്രയാൻ 3ന്‍റെ വിജയം; മൻ കി ബാത്തിൽ വനിത ശാസ്‌ത്രജ്ഞരെ പ്രശംസിച്ച് പ്രധാനമന്ത്രി - റേഡിയോ പരിപാടി

PM Greets women scientists: മൻ കി ബാത്തിലൂടെ ഇന്ത്യൻ സ്‌പേസ്‌ റിസേർച്ച് ഓർഗനൈസേഷന്‍റെ വിജയകരമായ ചാന്ദ്ര ദൗത്യത്തിൽ നിരവധി വനിത ശാസ്‌ത്രജ്ഞരുടെ പങ്കാളിത്തത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Mann ki baat  Mann Ki Baat 104th Episode  PM Greets women scientists  Chandrayaan 3  Mann Ki Baat Prime Minister Modis Address  women scientists  isro  World Sanskrit Day  x platform  radio  radio programme  ഇന്ത്യൻ സ്‌പേസ്‌ റിസേർച്ച് ഒർഗനൈസേഷൻ  ചന്ദ്രയാൻ 3ന്‍റെ വിജയം  മൻ കി ബാത്തിൽ വനിതാ ശാസ്‌ത്രജ്ഞരെ പ്രശംസിച്ച്  വനിതാ ശാസ്‌ത്രജ്ഞരെ പ്രശംസിച്ച് പ്രധാനമന്ത്രി  മൻ കി ബാത്തിൽ  ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണ വാഹനം  മൻ കി ബാത്തിന്‍റെ 104എപ്പിസോഡ്  ലോക സംസ്‌കൃത ദിനം  രാജ്യത്തെ സംസ്‌കൃത സർവ്വകലാശാല  എക്‌സ്  ഏപ്രിൽ 30 ന് അതിന്‍റെ 100ാം എപ്പിസോഡ്  പ്രധാനമന്ത്രി രാജ്യത്തുടനീളമുളള ജനങ്ങളെ അഭിസംബോധന  മാൻ കി ബാത്ത് സംപ്രേക്ഷണം  റേഡിയോ  റേഡിയോ പരിപാടി  പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി

By ETV Bharat Kerala Team

Published : Aug 27, 2023, 4:24 PM IST

ന്യൂഡൽഹി: ഇന്ത്യൻ സ്‌പേസ്‌ റിസേർച്ച് ഓർഗനൈസേഷൻ (ISRO) ന്‍റെ വിജയകരമായ ചാന്ദ്ര ദൗത്യത്തിൽ പങ്കാളികളായ നിരവധി വനിത ശാസ്‌ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi) മൻ കി ബാത്തിലൂടെ പ്രശംസിച്ചു(Mann Ki Baat 104th Episode PM Greets women scientists).

സ്‌ത്രീശക്തി ഒന്നുകൂടെ ശക്തിപ്പെട്ടു എന്ന് മാത്രമല്ല ചന്ദ്രയാൻ 3 ന്‍റെ വിജയത്തിൽ നിരവധി വനിത ശാസ്‌ത്രജ്ഞരുടെ പങ്കാളിത്തം അതിൽ പ്രതിഫലിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്‍റെ 104-ാം (104th Episode Of Man Ki Baat) എപ്പിസോഡിൽ പറഞ്ഞു. ചന്ദ്രയാൻ 3 (Chandrayaan 3)ന്‍റെ വിജയത്തോടെ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണ പേടകം ഇറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുകയും ചന്ദ്രനിൽ പര്യവേക്ഷണ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുകയും ചെയ്‌തു.

ലോക സംസ്‌കൃത ദിനത്തിൽ (World Sanskrit Day) എല്ലാ ജനങ്ങളെയും അഭിവാദ്യം ചെയ്‌ത പ്രധാനമന്ത്രി ശാസ്‌ത്രത്തിനും വ്യാകരണത്തിനും പേരുകേട്ട പ്രാചീന ഭാഷയായ സംസ്‌കൃതത്തെ എല്ലാ സർവകലാശാലകളിലും പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്‌തു. രാജ്യത്ത് സംസ്‌കൃത സർവകലാശാലകളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്നും ദേശസ്നേഹത്തിന്‍റെ ആത്മാവ് വളരെ ഉയർന്ന നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്‍റെ വൈവിധ്യം പര്യവേക്ഷണം ചെയ്യാൻ ജനങ്ങളോട് ആഹ്വാനം ചെയ്‌ത പ്രധാനമന്ത്രി വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്‌തു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയുടെ സംപ്രേക്ഷണം ഇന്ന് രാവിലെ 11 മണിക്കാണ് ആരംഭിച്ചിരുന്നത്. ഇതിനുമുമ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ (X) ഒരു പോസ്‌റ്റിൽ ഇന്ത്യയിലുടനീളമുള്ള പ്രചോദനാത്മകമായ ജീവിതയാത്രകൾ ഉയർത്തിക്കാട്ടുന്നത് എപ്പോഴും സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി രാജ്യത്തുടനീളമുളള ജനങ്ങളെ അഭിസംബോധന ചെയ്‌ത് കൊണ്ട് റേഡിയോയിലൂടെ സംവദിക്കുന്ന പരിപാടിയാണ് മാൻ കി ബാത്ത്. 2014 ഒക്‌ടോബർ മൂന്നിന് ആരംഭിച്ച പരിപാടി ഈ വർഷം ഏപ്രിൽ 30 ന് അതിന്‍റെ 100ാം എപ്പിസോഡ് സംപ്രേഷണം ചെയ്‌തിട്ടുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രസംഗം സമൂഹത്തിലുളള എല്ലാ വിഭാഗങ്ങളെയും സ്വാധീനിക്കുവാനും പ്രധാനമന്ത്രി രാഷ്‌ട്രത്തിനായി നിശ്ചയിച്ചിട്ടുള്ള മഹത്തായ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് അവരെ പ്രചോദിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുളളതാണ്.

2015 ഏപ്രിൽ മുതൽ എല്ലാ മാസവും അവസാന ഞായറാഴ്‌ചയാണ് മാൻ കി ബാത്ത് സംപ്രേക്ഷണം ചെയ്യുന്നത്. നിലവിൽ 22 ഭാഷകളിലും 29 പ്രാദേശിക ഭാഷകളിലുമായാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.

also read:Modi Congratulates Chandrayaan 3 Scientists : 'മറ്റാര്‍ക്കും എത്തിച്ചേരാനാകാത്തിടത്ത് നമ്മള്‍' ; ചന്ദ്രയാൻ-3ന്‍റെ ശിൽപികളെ കണ്ട് മോദി

ശാസ്‌ത്രജ്ഞരെ അനുമോദിച്ച് പ്രധാനമന്ത്രി:ചന്ദ്രയാൻ 3 (Chandrayaan 3) ദൗത്യത്തിന് പിന്നിൽ പ്രവര്‍ത്തിച്ച ശാസ്‌ത്രജ്ഞരെ നേരിൽ കണ്ട് അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ 3 ദൗത്യത്തിന്‍റെ വിജയ ശിൽപികളെ (Chandrayaan 3 Scientists) കർണാടകയിലെ ഐഎസ്‌ആർഒ (ISRO) കേന്ദ്രത്തിലെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) അഭിനന്ദിച്ചത്.

മറ്റാർക്കും എത്തിച്ചേരാനാകാത്തിടത്ത് നമ്മൾ എത്തിയെന്നും ആർക്കും നേടാനാകാത്തത് നമ്മൾ നേടിയെന്നും ഇതാണ് ഇന്നത്തെ ഇന്ത്യയെന്നും പുതിയ വഴികളിലൂടെയാണ് ഇന്നത്തെ ഇന്ത്യ സഞ്ചരിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു (Modi Congratulates Chandrayaan 3 Scientists).

ABOUT THE AUTHOR

...view details