ന്യൂഡൽഹി: നിലവിലെ കൊവിഡ് സാഹചര്യത്തിൽ ആശങ്ക അറിയിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. വാക്‌സിനേഷൻ വേഗത്തിലാക്കണം. ജനസംഖ്യയുടെ മൊത്തം ശതമാനത്തിലേക്ക് വാക്‌സിനേഷൻ വിപുലീകരിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. ആകെ ജനസംഖ്യയുടെ ചെറിയ ശതമാനം മാത്രമാണ് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്. നിലവിലെ സാഹചര്യത്തിൽ മാസ് വാക്‌സിനേഷൻ്റെ ആവശ്യകത വലുതാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡില്‍ ആശങ്കയറിയിച്ച് മോദിക്ക് മൻമോഹൻ സിങ്ങിന്‍റെ കത്ത് - Manmohan Singh writes PM COVID crisis stresses vaccination key battling pandemic
വാക്‌സിനേഷൻ വേഗത്തിലാക്കാനും ജനസംഖ്യയുടെ മൊത്തം ശതമാനത്തിലേക്ക് വാക്‌സിനേഷൻ വിപുലീകരിക്കാനും മൻമോഹൻ സിങ് ആവശ്യപ്പെട്ടു.
കൊവിഡ് സാഹചര്യത്തിൽ ആശങ്ക അറിയിച്ച് മൻമോഹൻ സിങ് പ്രധനമന്ത്രിക്ക് കത്തെഴുതി
കൊവിഡിനെതിരെ പോരാടുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ച് കോൺഗ്രസ് പ്രവർത്തക സമിതി ചർച്ച ചെയ്തതിന് തൊട്ടുപിന്നാലെയാണ് മൻമോഹൻ സിങ് നരേന്ദ്ര മോദിക്ക് കത്തെഴുതിയത്. അടുത്ത ആറുമാസത്തിനുള്ളിൽ വാക്‌സിൻ വിതരണം പൂര്‍ണമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്‍മോഹന്‍സിങ് ആവശ്യപ്പെട്ടു.