മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്‌റ്റാര്‍ മഞ്ജു വാര്യര്‍ Manju Warrier വീണ്ടും തമിഴകത്തേയ്‌ക്ക്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്‍റര്‍ടെയിനര്‍ ചിത്രം 'മിസ്‌റ്റര്‍ എക്‌സി' Mr X ലൂടെയാണ് താരം വീണ്ടും തമിഴിലെത്തുന്നത്. ആര്യയും, ഗൗതം കാര്‍ത്തിക്കുമാണ് ചിത്രത്തിലെ നായകന്‍മാര്‍.
'മിസ്‌റ്റര്‍ എക്‌സി'ന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും Mr X First Look poster നിര്‍മാതാക്കള്‍ പുറത്തുവിട്ടു. വന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയുടെ നിര്‍മാണം പ്രിന്‍സ് പിക്‌ചേഴ്‌സാണ്. ഇന്ത്യ, ഉഗാണ്ട, ജോര്‍ജിയ എന്നിവിടങ്ങളിലായിരിക്കും സിനിമയുടെ ചിത്രീകരണം. വിഷ്‌ണു വിശാലിനെ നായകനാക്കി ഒരുക്കിയ 'എഫ്‌ഐആറി'ന് ശേഷം മനു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'മിസ്‌റ്റര്‍ എക്‌സ്'.
ഇത് മൂന്നാം തവണയാണ് മഞ്ജു വാര്യര്‍ തമിഴിലെത്തുന്നത്. ധനുഷിനൊപ്പമുള്ള 'അസുരന്‍', അജിത്തിനൊപ്പമുള്ള 'തുനിവ്' എന്നിവയായിരുന്നു താരത്തിന്‍റെ മറ്റ് തമിഴ് ചിത്രങ്ങള്‍.
ദിപു നൈനാന്‍ തോമസ് ആണ് സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കുക. തന്‍വീര്‍ മിര്‍ ഛായാഗ്രഹണവും പ്രസന്ന ജികെ എഡിറ്റിംഗും നിര്‍വഹിക്കും. സ്‌റ്റണ്ട് സില്‍വ ആക്ഷന്‍ കൊറിയോഗ്രാഫിയും നിര്‍വഹിക്കും. രാജീവനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.
ഈ ജൂണില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും 2024ല്‍ ചിത്രം റിലീസിനെത്തും എന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പ്രധാനമായും തമിഴില്‍ ഒരുങ്ങുന്ന ചിത്രം മലയാളം, ഹിന്ദി, തെലുഗു, കന്നഡ എന്നീ ഭാഷകളിലും റിലീസിനെത്തും.
അതേസമയം 'കതര്‍ ബാഷ ഇന്ദ്ര മുതുരമലിംഗം' ആണ് ആര്യയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ജൂണ്‍ 2നാണ് ചിത്രം റിലീസിനെത്തിയത്. എന്നാല്‍ 'പത്തു തല', 'ഓഗസ്‌റ്റ് 16, 1947' എന്നിവയാണ് ഗൗതം കാര്‍ത്തിക്കിന്‍റേതായി ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍.
അതേസമയം 'ആയിഷ', 'വെള്ളരി പട്ടണം' എന്നിവയാണ് മഞ്ജു വാര്യരുടേതായി തിയേറ്ററുകളില്‍ എത്തിയ മലയാള ചിത്രങ്ങള്‍. നവാഗതനായ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്‌ത 'വെള്ളരി പട്ടണ'ത്തില്‍ സൗബിന്‍ ഷാഹിറും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കെ.പി സുനന്ദ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ചത്. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ച് കുടുംബ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്.
നിലമ്പൂര്‍ ആയിഷയുടെ ജീവിതത്തിലെ സുപ്രധാന ഏടുകള്‍ ആധാരമാക്കിയുള്ള ചിത്രമായിരുന്നു 'ആയിഷ'. 1950കളിലെ നാടക സംഘം കേരള നൂര്‍ജഹാന്‍ എന്ന് വിശേഷിപ്പിച്ച നിലമ്പൂര്‍ ആയിഷയുടെ ജീവിതമാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ചത്.
Also Read:'ഞാന്‍ മരിച്ചുപോയാലും സിനിമ ബാക്കിയാവും'; മഞ്ജു വാര്യര്‍ക്കൊപ്പം ആയിഷ കണ്ട് നിലമ്പൂര്‍ ആയിഷ
സ്വന്തം ജീവിതം സ്‌ക്രീനില്‍ കണ്ടതിന്‍റെ സന്തോഷം പങ്കുവച്ച് ആയിഷയും രംഗത്തെത്തിയിരുന്നു. 'ആയിഷ കണ്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നി. ഞാന്‍ ഇതുവരെ അധ്വാനിച്ചത് ശരിയായിരുന്നുവെന്ന് എനിക്ക് തോന്നി. ഒരുപാട് കഷ്‌ടത്തിലൂടെയും ദുരിതത്തിലൂടെയുമാണ് ഇത്രയും കാലം ഞാന്‍ ജീവിച്ചത്. മഞ്ജു വാര്യര്‍ അത് വളരെ കൃത്യമായി അവതരിപ്പിച്ചു എന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ മരിച്ചു പോയാലും സിനിമ ബാക്കിയാവും - ഇപ്രകാരമാണ് നിലമ്പൂര്‍ ആയിഷ പറഞ്ഞത്.