ന്യൂഡൽഹി:പെഗാസസ് റിപ്പോർട്ടിനെതിരെ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് കോൺഗ്രസ് എംപി മനീഷ് തിവാരി. പെഗാസസ് വിവാദം വളരെ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ തിവാരി, നിലവിലെ റിപ്പോട്ടുകൾ പ്രകാരം കേന്ദ്ര സർക്കാർ ഇസ്രയേൽ ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് വാങ്ങിയതായും ആരോപിച്ചു.
എൻഎസ്‌ഒ ഗ്രൂപ്പിന്‍റെ നയപ്രകാരം കമ്പനിയുടെ ഉപഭോക്താക്കൾ പരിശോധിക്കപ്പെട്ട സർക്കാരുകളിൽ മാത്രമായി ഒതുങ്ങുന്നു. ഇത് സൂചിപ്പിക്കുന്നത് സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നത് മറ്റേതെങ്കിലും സ്വകാര്യ സ്ഥാപനമല്ലെന്നും കേന്ദ്ര സർക്കാർ തന്നെയാണെന്നുമാണ്. സിറ്റിസൺ ലാബ് പോലുള്ള പ്രമുഖ ഏജൻസികളിൽ ഹാക്ക് ചെയ്യപ്പെട്ട കമ്പ്യൂട്ടറുകളിൽ ഈ സ്‌പൈവെയർ കണ്ടെത്തിയതായും അദ്ദേഹം അടിയന്തര പ്രമേയത്തിൽ വ്യക്തമാക്കി.