കേരളം

kerala

ETV Bharat / bharat

കോടതി അനുവദിച്ചു; രോഗിയായ ഭാര്യയെ സന്ദർശിച്ച് സിസോദിയ

Manish Sisodia meets ailing wife: കോടതി സിസോദിയക്ക്‌ ഭാര്യയെ കാണാൻ അനുമതി നല്‍കിയെങ്കിലും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും ഉത്തരവിട്ടു

Sisodia meets ailing wife after courts permission  Sisodia visited ailing wife  Manish Sisodia  മനീഷ് സിസോദിയ  മദ്യനയ അഴിമതിക്കേസ്‌  liquor scam case  ഭാര്യയെ കാണാന്‍ കോടതി അനുമതി  Aam Aadmi Party  ആം ആദ്‌മി പാര്‍ട്ടി  Manish Sisodia meets ailing wife  courts permission  സിസോദിയ രോഗിയായ ഭാര്യയെ സന്ദർശിച്ചു
Manish Sisodia meets ailing wife

By ETV Bharat Kerala Team

Published : Nov 12, 2023, 8:45 AM IST

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസില്‍ (liquor scam case) ജയിലില്‍ കഴിയുന്ന എഎപി നേതാവും ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്ക്‌ രോഗിയായ ഭാര്യയെ കാണാനായി അനുമതി. തിഹാർ ജയിലിൽ കഴിയുന്ന മനീഷ് സിസോദിയ സിറ്റി കോടതിയുടെ അനുമതിക്ക് ശേഷം ശനിയാഴ്‌ച (നവംബര്‍ 11) രോഗിയായ ഭാര്യയെ കണ്ടു (Manish Sisodia meets ailing wife). മദ്യനയ അഴിമതിക്കേസില്‍ ജയിലിൽ കഴിയുന്ന സിസോദിയക്ക് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ആറ് മണിക്കൂർ ഭാര്യയെ കാണാൻ അനുവദിച്ചിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയില്‍ സിസോദിയ രാവിലെ 10 മണിയോടെ മധുര റോഡിലെ വീട്ടിലെത്തി കൂടിക്കാഴ്‌ച സമയം കഴിഞ്ഞതിന് ശേഷം ജയിലിലേക്ക് മടങ്ങി. സിസോദിയ തന്‍റെ ഭാര്യയോടൊപ്പം ചെലവഴിച്ച ചുരുങ്ങിയ വേളയില്‍ എഎപി നേതാവ് (Aam Aadmi Party) 'ചോട്ടി ദീപാവലി' യിൽ തന്‍റെ വീട്ടിൽ ദീപം തെളിയിച്ചു. വസതിക്ക് പുറത്ത് തടിച്ചുകൂടിയ മാധ്യമ പ്രവർത്തകരോട് അദ്ദേഹം സംസാരിച്ചില്ല.

ജയിലിലേക്ക് മടങ്ങാൻ തുടങ്ങവെ ഭാര്യയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന സിസോദിയയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 'ഈ ചിത്രം വളരെ വേദനാജനകമാണ്, രാജ്യത്തെ പാവപ്പെട്ട കുട്ടികൾക്ക് പ്രതീക്ഷ നൽകിയ ഒരാളോട് ഇത്തരത്തിൽ അനീതി കാണിക്കുന്നത് ശരിയാണോ?' എന്ന്‌ എക്‌സിൽ കുറിച്ചു. മൾട്ടിപ്പിൾ സ്ക്ലിറോസിസ് ബാധിച്ച ഭാര്യ സീമയെ കാണാൻ ജൂണിലും സിസോദിയയ്ക്ക് ഡൽഹി ഹൈക്കോടതി അനുമതി നൽകിയിരുന്നു.

കോടതി സിസോദിയക്ക്‌ ഭാര്യയെ കാണാൻ അനുമതി നല്‍കിയെങ്കിലും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും ഉത്തരവിട്ടു. ആം ആദ്‌മി പാർട്ടിയുടെ മുതിർന്ന നേതാവായ സിസോദിയ ഫെബ്രുവരിയിൽ സിബിഐ അറസ്റ്റ് രേഖപ്പെടുത്തുന്നതിന്‌ മുമ്പ്‌ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ എക്സൈസ് വകുപ്പുൾപ്പെടെ വിവിധ വകുപ്പുകൾ വഹിച്ചിട്ടുണ്ട്. അടുത്തിടെ കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു.

മനീഷ് സിസോദിയ മദ്യനയ അഴിമതി കേസിൽ ശിക്ഷ അനുഭവിക്കുന്നതിനാൽ ബാങ്ക് അക്കൗണ്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് മരവിപ്പിച്ചതിനെ തുടര്‍ന്ന്‌ സിസോദിയയുടെ കുടുംബത്തിന്‍റെയും ഭാര്യയുടെ ചികിത്സയുടെയും ചെലവിന് ആവശ്യമായ പണമില്ലെന്ന്‌ അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കോടതിയെ അറിയിച്ചിരുന്നു. സിസോദിയ ഉള്‍പ്പടെയുള്ളവരുടെ സ്വത്തുക്കള്‍ കഴിഞ്ഞ ജൂലൈ മാസത്തിൽ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടിയിരുന്നു. മനീഷ് സിസോദിയ, ഭാര്യ സീമ സിസോദിയ, ഗൗതം മൽഹോത്ര, ചാരിയറ്റ് പ്രൊഡക്ഷൻസ് ഡയറക്‌ടർ രാജേഷ് ജോഷി എന്നിവരുടെ സ്ഥാവര ജംഗമ വസ്‌തുക്കളുടെ മേലാണ് നടപടിയെടുത്തത്.

സിസോദിയയുടെ 11.49 ലക്ഷം രൂപയുടെ ബാങ്ക് ബാലൻസും ബ്രിൻഡ്‌കോ സെയിൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവും ഉൾപ്പെടെ 44.29 കോടി രൂപയുടെ സ്വത്തുക്കളുമാണ് പിടിച്ചെടുത്തത്. ഡല്‍ഹിയിൽ പുതിയ മദ്യനയം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി അഴിമതി നടത്തിയെന്ന കേസിലാണ് എഎപി നേതാവായ മനീഷ് സിസോദിയ ആദ്യം അറസ്റ്റിലാകുന്നത്. 2023 ഫെബ്രുവരി 26 നാണ് മനീഷ് സിസോദിയയുടെ അറസ്റ്റ്‌ സിബിഐ രേഖപ്പെടുത്തിയത്.

ALSO READ:ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ പ്രതിസന്ധിയിൽ; ഭാര്യയുടെ ചികിത്സ ചെലവിനു പോലും പണമില്ലെന്ന് മനീഷ് സിസോദിയ

ABOUT THE AUTHOR

...view details