ന്യൂഡല്‍ഹി:ബിജെപിയില്‍ ചേര്‍ന്നാല്‍ തനിക്കെതിരായ എല്ലാ കേസുകളും തീര്‍ത്ത് തരാമെന്ന് വാഗ്ദാനം ലഭിച്ചതായി ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആംആദ്‌മി നേതാവുമായ മനിഷ് സിസോദിയ. തനിക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എടുത്തിരിക്കുന്ന കേസുളെല്ലാം കള്ളക്കേസുകളാണ്. മദ്യനയ അഴിമതി കേസില്‍ താന്‍ നിരപരാധിയാണ്.
താന്‍ ഉള്‍പ്പെടെ 15 പേരെയാണ് കേസില്‍ കുടുക്കിയത്. എന്നാല്‍ അഴിമതിക്കാര്‍ക്ക് മുമ്പില്‍ മുട്ടുമടക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഎപി വിടൂ ബിജെപിയില്‍ ചേരൂ എന്നാണ് തന്നോട് ആവശ്യപ്പെട്ടത്. അങ്ങനെയെങ്കില്‍ ബിജെപിയും ഇഡിയും എടുത്തിരിക്കുന്ന കേസുകള്‍ റദ്ദാക്കി തരുമെന്ന വാഗ്‌ദാനം ലഭിച്ചതായാണ് മനീഷ് സിസോദിയയുടെ വെളിപ്പെടുത്തല്‍.