ഇംഫാൽ : മണിപ്പൂരിൽ അക്രമ ബാധിത പ്രദേശങ്ങളിൽ ഫ്ലാഗ് മാർച്ച് നടത്തി സൈന്യം. മണിപ്പൂരിൽ വീണ്ടും അക്രമം നടക്കുകയും കഴിഞ്ഞ ദിവസം സുരക്ഷാസേനയും ജനക്കൂട്ടവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയും ചെയ്‌തിരുന്നു. മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലിൽ മാർച്ച് നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ ഇന്ത്യൻ ആർമി പങ്കുവച്ചിരുന്നു. ഇതേ തുടർന്ന് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.
അതേസമയം പ്രതിഷേധക്കാർ വടക്കുകിഴക്കൻ സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ വീടുകൾക്ക് തീയിടാൻ ശ്രമിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് വ്യത്യസ്‌ത സംഭവങ്ങളിലായി ബിഷ്‌ണുപൂർ ജില്ലയിലെ ക്വാക്തയിലും (Kwakta in Bishnupur) ചുരന്ദ്പൂർ ജില്ലയിലെ കാങ്‌വായിയിലും (Kangvai in Churachandpur) രാത്രി മുഴുവൻ വെടിവയ്‌പ്പും റിപ്പോർട്ട് ചെയ്‌തിരുന്നു. ഇംഫാൽ വെസ്‌റ്റിലെ ഇറിംഗ്ബാം പൊലീസ് സ്റ്റേഷനിൽ കൊള്ളയടിക്കാനുള്ള ശ്രമം നടന്നതായും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലിൽ സൈന്യം മാർച്ച് നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ ഇന്ത്യൻ ആർമി പങ്കുവച്ചിട്ടുണ്ട്.
കെട്ടിടങ്ങൾക്ക് തീയിട്ട് പ്രതിഷേധം :എന്നാൽ ആയുധങ്ങളൊന്നും മോഷണം പോയതായി കണ്ടെത്തിയിട്ടില്ല. ഏപ്രിൽ 15ന് രാത്രി ജനക്കൂട്ടം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആർ കെ രഞ്ജൻ സിങ്ങിന്‍റെ ഇംഫാലിലെ കോങ്‌ബ(Kongba)യിലുള്ള വസതിയ്‌ക്ക് തീയിട്ടിരുന്നു. അന്നേ ദിവസം ഉച്ചയോടെ ഇംഫാലിലെ ന്യൂ ചെക്കോൺ (New Checkon) പ്രദേശത്തും ജനക്കൂട്ടം രണ്ട് വീടുകൾക്ക് തീയിട്ടു. പാലസ് കോമ്പൗണ്ടിൽ 1000 പേരടങ്ങുന്ന ജനക്കൂട്ടം കെട്ടിടങ്ങൾക്ക് തീയിടാൻ ഒത്തുചേർന്നതായും ഇവരെ പിരിച്ചുവിടാൻ മണിപ്പൂർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്.
also read :Manipur violence | മണിപ്പൂരിൽ സുരക്ഷ സേനയും ജനക്കൂട്ടവും തമ്മിൽ ഏറ്റുമുട്ടൽ, രണ്ട് പേർക്ക് പരിക്ക്