മണിപ്പൂരിൽ 230 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
2,886 സജീവ കൊവിഡ് രോഗികളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.
മണിപ്പൂരിൽ 230 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇംഫാൽ: മണിപ്പൂരിൽ 230 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 172 പേർ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ സംസ്ഥാനത്ത് 22,548 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 19,431 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 2,886 സജീവ കൊവിഡ് രോഗികളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. 231 കൊവിഡ് മരണങ്ങളാണ് മണിപ്പൂരിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 86.17 ശതമാനമാണ്.