ഇംഫാല്‍:കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് അനുമതി നല്‍കി മണിപ്പൂര്‍ സര്‍ക്കാര്‍. ഉപാധികളോടെയാണ് യാത്രക്ക് അനുമതി നല്‍കിയിട്ടുള്ളത്. ജോഡോ യാത്രക്ക് അനുമതി തേടി കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അനുമതി നല്‍കുന്നത്. റാലിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം മുന്‍കൂട്ടി അതാത് ജില്ലാ ഭരണക്കൂടത്തെ നേരിട്ട് അറിയിക്കണമെന്നും നിര്‍ദേശമുണ്ട് (Bharat Jodo Nyay Yatra).
ജോഡോ ന്യായ് യാത്രക്ക് തുടക്കം കുറിക്കുന്ന റാലിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണവും അധികൃതരെ അറിയിക്കണം. ജനുവരി 14ന് ഹപ്‌ത കാങ്ജെയ്ബുങ് ഗ്രൗണ്ടിൽ നിന്നാണ് ജോഡോ ന്യായ് യാത്ര ആരംഭിക്കുക. റാലി ആരംഭിക്കുന്ന ദിവസം കനത്ത സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കുക (Congress Bharat Jodo Nyay Yatra).
യാത്രയുടെ ഉദ്‌ഘാടന ചടങ്ങില്‍ വന്‍ ജനാവലിയെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇംഫാൽ ഈസ്റ്റ് ജില്ല പൊലീസ് സൂപ്രണ്ട് പറഞ്ഞു. സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ വന്‍ ജനാവലി വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും സൂപ്രണ്ട് പറയുന്നു.
ഭാരത് ജോഡോ ന്യായ് യാത്രക്ക് തുടക്കം മണിപ്പൂരില്‍ :കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് മണിപ്പൂരില്‍ നിന്നും തുടക്കമാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. ഇന്ത്യയുടെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ടാണ് യാത്ര നടത്തുക. അതുകൊണ്ട് യാത്രയില്‍ നിന്നും മണിപ്പൂരിനെ ഒഴിവാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു (Congress Leader Rahul Gandhi).
ഭാരത് ജോഡോ ന്യായ് യാത്ര ഒരു രാഷ്‌ട്രീയ പരിപാടിയല്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഈ യാത്രയെ ഭയപ്പെടുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മണിപ്പൂരിലെ സംഘര്‍ഷ നാളുകളില്‍ അവിടെ സന്ദര്‍ശനം നടത്തി സമാധാനത്തിന്‍റെ സന്ദേശം നല്‍കിയ വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു (AICC General Secretary KC Venugopal).
ജനുവരി 14ന് മണിപ്പൂരില്‍ നിന്നും തുടക്കം കുറിക്കുന്ന യാത്ര മാര്‍ച്ച് 20ന് മുംബൈയില്‍ സമാപിക്കും. മണിപ്പൂര്‍ മുതല്‍ മുംബൈ വരെ 6713 കിലോമീറ്റര്‍ ദൂരമാണ് യാത്രയുണ്ടാകുക. 100 ലോക്‌സഭ മണ്ഡലങ്ങളിലൂടെയും 337 നിയമസഭ മണ്ഡലങ്ങളിലൂടെയും 110 ജില്ലകളിലൂടെയും യാത്ര കടന്ന് പോകും (Bharat Jodo Yatra In Manipur).
Also Read:ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നതിന് മണിപ്പൂർ സർക്കാറിന്‍റെ അനുമതി വൈകുന്നു