കേരളം

kerala

ETV Bharat / bharat

Manipur| വംശീയ സംഘര്‍ഷങ്ങള്‍ അരങ്ങേറിയ പ്രദേശങ്ങളില്‍ നേരിട്ടെത്തി മണിപ്പൂര്‍ ഗവര്‍ണര്‍; 'ഇന്ത്യ' പ്രതിനിധികളുടെ സന്ദര്‍ശനത്തിനിടെ

കലാപകാരികള്‍ നഗ്നയാക്കി തെരുവിലൂടെ നടത്തിച്ച് ക്രൂര ബലാത്സംഗത്തിനിരയാക്കിയ ഇരകള്‍ക്ക് 10 ലക്ഷം രൂപയുടെ ചെക്കുകളും ഗവര്‍ണര്‍ കൈമാറി

Manipur  Governor visited ethnic conflict area  ethnic conflict area relief camps  relief camps  Opposition leaders  വംശീയ സംഘര്‍ഷങ്ങള്‍  അനുസൂയ ഉയ്‌കെ  ഗവര്‍ണര്‍  ഇന്ത്യ  പ്രതിനിധികളുടെ സന്ദര്‍ശനത്തിനിടെ  കലാപകാരികള്‍  മണിപ്പൂര്‍  തേസ്‌പൂര്‍  ദുരിതബാധിതർ  ദുരിതാശ്വാസ ക്യാമ്പുകൾ
വംശീയ സംഘര്‍ഷങ്ങള്‍ അരങ്ങേറിയ പ്രദേശങ്ങളില്‍ നേരിട്ടെത്തി ഗവര്‍ണര്‍ അനുസൂയ ഉയ്‌കെ

By

Published : Jul 29, 2023, 10:41 PM IST

തേസ്‌പൂര്‍ (മണിപ്പൂര്‍):വംശീയ സംഘര്‍ഷങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന സംസ്ഥാനത്തെ ആക്രമണങ്ങളുടെ പ്രഭവകേന്ദ്രമായ ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ദുരിതബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്‌കെ. കലാപകാരികള്‍ നഗ്നയാക്കി തെരുവിലൂടെ നടത്തിച്ച് ക്രൂര ബലാത്സംഗത്തിനിരയാക്കിയ രണ്ട് സ്‌ത്രീകളുടെ കുടുംബങ്ങൾക്ക് ഗവർണർ 10 ലക്ഷം രൂപയുടെ ചെക്കുകളും കൈമാറി. അതേസമയം ആക്രമണസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യയില്‍ നിന്നും 21 അംഗ പ്രതിനിധിസംഘം സന്ദർശനം നടത്തിയ അതേ ദിവസമായിരുന്നു ഉയ്‌കെയുടെ സന്ദർശനം എന്നതും ശ്രദ്ധേയമാണ്.

ദുരിതഭൂമിയില്‍ ഗവര്‍ണര്‍: 36 അസം റൈഫിൾസ് ഹെലിപാഡിൽ ഇറങ്ങിയ ഗവര്‍ണര്‍ അനുസൂയ ഉയ്‌കെ, തുടര്‍ന്ന് സെന്റ് പോൾ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയി. തുടർന്ന് 160-170 പേരെ മാറ്റിപ്പാർപ്പിച്ച റെങ്കായിലെ യംഗ് ലേണർ ക്യാമ്പിലും ഗവര്‍ണര്‍ എത്തി. ദുരിതാശ്വാസ ക്യാമ്പുകളിൽ പരിശോധന നടത്തിയ അവര്‍, ദുരിതബാധിതരുമായി സംവദിക്കുകയും ചെയ്‌തു. മാത്രമല്ല ഇവിടെ പാര്‍പ്പിച്ചിട്ടുള്ള ഓരോ കുടുംബത്തിനും ശുചിത്വ കിറ്റുകൾ ഉൾപ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികളും, കുട്ടികൾക്കുള്ള ഭക്ഷണസാധനങ്ങളും അല്‍പം പണവും ഇവര്‍ വിതരണം ചെയ്തു.

നിയമം കൈയിലെടുക്കരുതെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഗവർണർ യുവാക്കളോട് അഭ്യർഥിച്ചു. ദുരിതബാധിതർക്ക് സർക്കാർ നഷ്ടപരിഹാരം നൽകുമെന്നും അവര്‍ ഉറപ്പുനല്‍കി. മാത്രമല്ല തുബോങിലെ വിമുക്ത ഭടന്മാരുടെ കുടുംബങ്ങളോടും ഗവര്‍ണര്‍ അനുസൂയ ഉയ്‌കെ സംവദിച്ചു.

കണ്ണീരൊപ്പാന്‍ 'ഇന്ത്യ': ഐക്യ പ്രതിപക്ഷ മഹാസഖ്യമായ 'ഇന്ത്യ'യുടെ 21 അംഗ പ്രതിനിധി സംഘവും ശനിയാഴ്‌ച മണിപ്പൂരില്‍ സന്ദര്‍ശനം നടത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്‍റെ ഭാഗമായി ശനിയാഴ്‌ച ഉച്ചയ്‌ക്കാണ് സംഘം ഇംഫാലിലെത്തിയത്. ജനങ്ങളുടെ ആവശ്യത്തെ പ്രതിനിധീകരിക്കുക എന്നതാണ് തങ്ങള്‍ ഈ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്നായിരുന്നു സംസ്ഥാനത്തെത്തിയ ശേഷം പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം.

ജനങ്ങളെ കേൾക്കണമെന്നും അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തങ്ങള്‍ക്ക് പാർലമെന്‍റില്‍ അറിയിക്കേണ്ടതുണ്ടെന്നും കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ഇംഫാൽ വിമാനത്താവളത്തിലെത്തിയ ശേഷം ദേശീയ വാര്‍ത്ത ഏജന്‍സിയോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. തങ്ങൾ മണിപ്പൂർ ഗവർണറോട് നിരവധി ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

സംഘത്തില്‍ ആരെല്ലാം:പ്രതിപക്ഷ സഖ്യത്തിലെ ഇരുപത് അംഗ പ്രതിനിധി സംഘത്തിൽ ലോക്‌സഭയിലെയും രാജ്യസഭയിലെയും എംപിമാരായ അധിർ രഞ്‌ജൻ ചൗധരി, ഗൗരവ് ഗൊഗോയ്, രാജീവ് രഞ്‌ജൻ ലാലൻ സിങ്, സുസ്‌മിത ദേവ്, കനിമൊഴി കരുണാനിധി, പി സന്തോഷ് കുമാർ, എഎ റഹീം തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. പ്രതിപക്ഷ സംഘത്തെ മണിപ്പൂർ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഒക്രം ഇബോബി സിങാണ് സ്വീകരിച്ചത്. സംസ്ഥാനത്തെ അക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജി വയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Also Read: മണിപ്പൂര്‍ സംഘര്‍ഷം: സിബിഐ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ തടസങ്ങളേറെ, ഒരു മാസം പിന്നിട്ടിട്ടും അറസ്റ്റ് വൈകുന്നു

ABOUT THE AUTHOR

...view details