ബെംഗളൂരു:കർണാടകയിലെ മണിപാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ക്യാമ്പസ് കണ്ടെയ്ന്‍റ്മെന്‍റ് സോണായി പ്രഖ്യാപിച്ചു. കൊവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ഉഡുപ്പി ജില്ലാ ഭരണകൂടത്തിന്‍റേതാണ് നടപടി. 59 പേരാണ് ക്യാമ്പസില്‍ ഇതുവരെ കൊവിഡ് പോസിറ്റീവ് ആയത്.
മണിപാൽ ക്യാമ്പസ് കണ്ടെയ്ന്‍റ്മെന്‍റ് സോണാക്കി - മണിപാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി
കർണാടകയിലെ മണിപാൽ ക്യാംപസ് കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു
ക്ലാസുകളെല്ലാം ഓൺലൈനായി നടത്തുമെന്നും പരീക്ഷകൾ പിന്നീട് നടത്തുമെന്നും എംഐടി ഡയറക്ടർ അറിയിച്ചു. അധ്യാപകർക്കും മറ്റു സ്റ്റാഫുകൾക്കും മാത്രമേ ക്യാമ്പസിനുള്ളിൽ പ്രവേശനം ഉണ്ടായിരിക്കൂ. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1,275 പുതിയ കൊവിഡ് കേസുകളും നാല് മരണവും റിപ്പോർട്ട് ചെയ്തു.