കേരളം

kerala

ETV Bharat / bharat

ഇത് ബിജെപി 2.0 : ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്‌തു - വടക്ക് കിഴക്കൻ സംസ്ഥാന

വടക്കുകിഴക്കൻ സംസ്ഥാനത്ത് ഏതെങ്കിലും ഇടതുപക്ഷ വിരുദ്ധ സർക്കാർ അധികാരം നിലനിർത്തുന്നത് ഇതാദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ വിവേകാനന്ദ ഗ്രൗണ്ടിലെ ചടങ്ങിലാണ് സത്യപ്രതിജ്ഞ നടന്നത്. നിയമസഭാ കക്ഷി നേതാവായി മണിക് സാഹയെ ഏകകണ്‌ഠേന തെരഞ്ഞെടുത്തു

manik saha  മണിക് സാഹ  tripura  ത്രിപുര മുഖ്യമന്ത്രി  ബിജെപി  പ്രധാനമന്ത്രി നരേന്ദ്ര മോദി  സത്യപ്രതിജ്ഞാ  നിയമസഭാ തെരഞ്ഞെടുപ്പ്  വടക്ക് കിഴക്കൻ സംസ്ഥാന  സിപിഎം കോണ്‍ഗ്രസ് സഖ്യം
മണിക് സാഹ

By

Published : Mar 8, 2023, 1:25 PM IST

അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്‌തു. ഇത് രണ്ടാം തവണയാണ് മണിക് സാഹ ത്രിപുര മുഖ്യമന്ത്രിയാവുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ വിവേകാനന്ദ ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. മണിക് സാഹയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ മന്ത്രിമാരും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്‌തു.

ചടങ്ങിനൊപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ദ്വിദിന സന്ദർശനത്തിന്‍റെ ഭാഗമായി കൂടിയാണ് പ്രധാനമന്ത്രി എത്തിയത്. ചൊവ്വാഴ്‌ച മേഘാലയയിലും നാഗാലാൻഡിലും നടന്ന സത്യപ്രതിജ്ഞ ചടങ്ങുകളിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. രത്തൻ ലാൽ നാഥ്, പ്രണജിത് സിങ് റോയ്, സന്താന ചക്മ, സുശാന്ത ചൗധരി, ടിങ്കു റോയ്, ബികാഷ് ദെബ്ബർമ, സുധാങ്ഷു ദാസ്, ശുക്‌ള ചരൺ നൊതിയ എന്നിവരും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു.

ബിജെപി 2.0 :ബീഫ് രാഷ്‌ട്രീയം മുതൽ ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധതയടക്കം ചർച്ചയായ തെരഞ്ഞെടുപ്പിലെ ജനവിധിയിലൂടെ ഇന്ത്യയുടെ വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് നോക്കിയിരുന്ന ബിജെപിക്ക് തെരഞ്ഞെടുപ്പ് ഫലം നൽകിയ ആശ്വാസം നിസാരമല്ല. വടക്കുകിഴക്കൻ സംസ്ഥാനത്ത് ഏതെങ്കിലും ഇടതുപക്ഷ വിരുദ്ധ സർക്കാർ അധികാരം നിലനിർത്തുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്‍റെ കോട്ടയായിരുന്നു ത്രിപുര. കോൺഗ്രസ് - ടിയുജെഎസ് സഖ്യം 1988-ൽ ത്രിപുരയിൽ ഇടതുപക്ഷത്തെ പരാജയപ്പെടുത്തിയിട്ടുണ്ട് എങ്കിലും 1993-ൽ സഖ്യം കമ്മ്യൂണിസ്‌റ്റ് പാർട്ടിയോട് പരാജയപ്പെട്ടു.

അക്ഷരാർഥത്തിൽ ബിജെപി ത്രിപുര തൂത്തുവാരുകയായിരുന്നു. ത്രിപുരയിൽ 60 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ മികച്ച വിജയം നേടിയാണ് ബിജെപി തുടർ ഭരണം സ്വന്തമാക്കിയത്. സിപിഎം - കോണ്‍ഗ്രസ് സഖ്യത്തെയും പുത്തൻ താരോദയമായ തിപ്ര മോത പാർട്ടിയേയും അട്ടിമറിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ വിജയം. 39 ശതമാനം വോട്ട് വിഹിതത്തോടെ 32 സീറ്റുകൾ സ്വന്തമാക്കിയാണ് ബിജെപി ത്രിപുരയിൽ തുടർ ഭരണം ഉറപ്പിച്ചത്.

സാഹ ഉറപ്പിച്ച ചുവട് : നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ അതിർത്തി സംസ്ഥാനത്ത് കാവിക്കൊടി ഉയർത്തിയ മണിക് സാഹ 2016 ലാണ് ബിജെപിയിൽ ചേർന്നത്. മുൻ കോൺഗ്രസ് നേതാവായിരുന്ന സാഹ 2020-ൽ ത്രിപുര പാർട്ടി അധ്യക്ഷനാവുകയും ചെയ്‌തിരുന്നു. കഴിഞ്ഞ വർഷം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് പകരക്കാരനായ സാഹക്ക് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായി മത്സരിച്ച് നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താൻ കഴിഞ്ഞു എന്നത് ജനസ്വീകാര്യത എത്രത്തോളം ഉണ്ട് എന്ന് വ്യക്തമാക്കുന്നതാണ്.

തിങ്കളാഴ്‌ച രാവിലെ മണിക് സാഹ ഗവർണർ സത്യദേവ് നരേൻ ആര്യയോട് സർക്കാർ രൂപീകരിക്കാൻ അവകാശം ഉന്നയിച്ചിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ ബിജെപി എംഎൽഎമാരുടെയും പൊതുയോഗം ചേർന്ന് നിയമസഭാ കക്ഷി നേതാവായി മണിക് സാഹയെ ഏകകണ്‌ഠേന നിർദേശിക്കുകയും ചെയ്‌തു. പ്രതിപക്ഷമായ ഇടതുപക്ഷവും കോൺഗ്രസും ചടങ്ങിൽ പങ്കെടുത്തില്ല. തെരഞ്ഞെടുപ്പിന് ശേഷം വടക്കുകിഴക്കൻ സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ഈ തീരുമാനം. ബിജെപി 2.0 സർക്കാർ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപി ത്രിപുര യൂണിറ്റ് മുഖ്യ വക്താവ് സുബ്രത ചക്രവർത്തി പറഞ്ഞു.

ABOUT THE AUTHOR

...view details