മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതിഹാസ സംവിധായകന്‍ മണിരത്‌നവും (Legendary Director Mani Ratnam) ഉലകനായകന്‍ കമല്‍ ഹാസനും (Kamal Haasan) ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'KH234' (Kamal Haasan and Mani Ratnam reunite for KH234). താല്‍ക്കാലികമായി 'KH234' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടീസര്‍ തീയതി നിര്‍മാതാക്കള്‍ പുറത്തുവിട്ടു (KH234 Tease Release).
നവംബര്‍ 7നാണ് 'KH234' ടീസര്‍ റിലീസ് ചെയ്യുക. കമല്‍ ഹാസന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് സിനിമയുടെ ടൈറ്റില്‍ ടീസര്‍ അനാച്ഛാദനം ചെയ്യുക (KH234 release on Kamal Haasan Birthday). പുതിയ പ്രഖ്യാപനം വന്നതോടെ ഉലകനായകന്‍റെ ഈ പിറന്നാള്‍ ദിനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
കമല്‍ ഹാസനൊപ്പം പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് അടുത്തിടെ മണിരത്‌നം പ്രതികരിച്ചിരുന്നു. 'പ്രശസ്‌ത നടനും സൂപ്പർ സ്‌റ്റാറുമായ കമൽ ഹാസനൊപ്പം പ്രവർത്തിക്കുന്നത് ഒരു മികച്ച സഹകരണ പ്രക്രിയ മാത്രമല്ല, ഒരു പഠനാനുഭവം കൂടിയാണ്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഇനിയും കാത്തിരിക്കാന്‍ ആവില്ല.'-ഇപ്രകാരമാണ് മണിരത്‌നം പറഞ്ഞത് (Mani Ratnam about Kamal Haasan).
'KH234'ന്‍റെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു. പ്രൊമോ ഷൂട്ട് ഉള്‍പ്പെടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു (KH234 shooting starts). സിനിമയുടെ പിന്നണിയിൽ ഉള്ളവരെ പരിചയപ്പെടുത്തുന്ന 'KH234'ന്‍റെ പ്രൊമോഷണൽ വീഡിയോയും നിർമാതാക്കൾ പുറത്തുവിട്ടിരുന്നു (KH234 promotional video).
Also Read:Kamal Haasan and Mani Ratnam Reunite : 35 വർഷങ്ങൾക്കുശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന "KH234", സിനിമയ്‌ക്ക് തുടക്കമായി
ആക്ഷന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ് 'KH234'. 1987ല്‍ പുറത്തിറങ്ങിയ 'നായകന്' ശേഷം 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമൽ ഹാസനും മണിരത്‌നവും വീണ്ടും ഒന്നിക്കുന്നത്. മണിരത്‌നത്തിന്‍റെ പതിവ് സഹപ്രവര്‍ത്തകരായ എആര്‍ റഹ്മാനും, ശ്രീകര്‍ പ്രസാദുമാണ് ഈ സിനിമയ്‌ക്ക് വേണ്ടി ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വഹിക്കുക.
മണിരത്‌നത്തിന്‍റെ 'കന്നത്തിൽ മുത്തമിട്ടാൽ', 'ആയുധ എഴുത്ത്' എന്നീ ചിത്രങ്ങളില്‍ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് ഈ സിനിമയ്‌ക്ക് വേണ്ടി ഛായാഗ്രഹണം ഒരുക്കുക. അമൃത റാം ആണ് സിനിമയില്‍ കമല്‍ഹാസനെ അണിയിച്ചൊരുക്കുക.
രാജ് കമൽ ഫിലിംസ് ഇന്‍റര്‍നാഷണല്‍, റെഡ് ജയന്‍റ് മൂവീസ്, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമൽഹാസൻ, മണിരത്‌നം, ശിവ അനന്ത്, ആർ മഹേന്ദ്രൻ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം നിര്‍വഹിക്കുക.
ആക്ഷൻ കൊറിയോഗ്രാഫര്‍ - അൻപറിവ്, കോസ്റ്റ്യൂം ഡിസൈനര്‍ - ഏകാ ലഖാനി, ഹെയര്‍ ആന്‍ഡ് മേക്കപ്പ് - രഞ്ജിത് അമ്പാടി, വിഎഫ്‌എക്‌സ് സൂപ്പര്‍വൈസര്‍ - അര്‍പന്‍ ഗഗ്ലാനി, സൗണ്ട് ഡിസൈനര്‍ - ആനന്ദ് കൃഷ്‌ണമൂര്‍ത്തി, പ്രൊഡക്ഷൻ ഡിസൈനര്‍ - ശർമ്മിഷ്‌ഠ റോയി, പബ്ലിസിറ്റി ഡിസൈനര്‍ - ഗോപി പ്രസന്ന, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - മഗിഴ്‌മന്ദ്രം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എസ് ബരണി, പിആര്‍ഒ - ഡയമണ്ട് ബാബു, സതീഷ്, ഹരീഷ്, വംശി ശേഖര്‍ എന്നിവരും നിര്‍വഹിക്കും.
അതേസമയം തെലുഗു സൂപ്പര്‍താരം പ്രഭാസ് നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'കല്‍കി 2898 എഡി' ആണ് കമല്‍ ഹാസന്‍റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. സംവിധായകന്‍ ശങ്കറിന്‍റെ 'ഇന്ത്യന്‍ 2' ആണ് ഉലകനായകന്‍റെ മറ്റൊരു പുതിയ ചിത്രം. വിക്രം, ജയംരവി, തൃഷ, ഐശ്വര്യ റായി തുടങ്ങി വന്‍ താരനിര അണിനിരന്ന 'പൊന്നിയിന്‍ സെല്‍വന്‍ 1', 'പൊന്നിയിന്‍ സെല്‍വന്‍ 2' എന്നിവയായിരുന്നു മണിരത്‌നത്തിന്‍റെ ഇതിന് മുമ്പ് റിലീസായ ചിത്രങ്ങള്‍.
Also Read:Kamal Haasan Indian 2 First Glimpse: 'ആഘോഷം നേരത്തെ ആരംഭിക്കുന്നു, ഇന്ത്യന്‍ 2 ആദ്യ കാഴ്‌ചയ്‌ക്ക് തയാറാകൂ'; ആ വലിയ പ്രഖ്യാപനം എത്തി