ബെംഗളുരു: മാംഗ്ലൂർ സർവകലാശാലയിലെ ബിരുദ, ബിരുദാനന്തര പരീക്ഷകൾ തിങ്കളാഴ്ച ആരംഭിച്ചു. കൊവിഡിനെ തുടർന്ന് മാറ്റിവച്ച പരീക്ഷകളാണ് ആരംഭിച്ചത്. എന്നാൽ കേരളത്തിലെ കൊവിഡ് കേസുകൾ കുറയാത്തതും കർണാടകയിലേക്ക് കേരളത്തിൽ നിന്നുള്ള ബസ് സർവീസുകൾ അനുവദിക്കാത്തതുമായ സാഹചര്യത്തിൽ പരീക്ഷ എഴുതാൻ കഴിയാത്ത കേരളത്തിലെ വിദ്യാർഥികൾക്കായി വരും ദിവസങ്ങളിൽ പ്രത്യേക പരീക്ഷ നടത്തും.
മാംഗ്ലൂർ സർവകലാശാലയിൽ കേരളത്തിലെ വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷ - മാംഗ്ലൂർ സർവകലാശാല
കേരളത്തിലെ കൊവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിലാണ് കേരളത്തിലെ വിദ്യാർഥികൾക്ക് സർവകലാശാല പ്രത്യേക പരീക്ഷ ഏർപ്പാടാക്കുന്നത്.
Mangaluru University examination begins: Special exams for Kerala students
Also Read: സര്‍ക്കാരുമായി ഏറ്റുമുട്ടാനുറച്ച് വ്യാപാരികള്‍; കടകള്‍ ഓഗസ്റ്റ് 9 മുതല്‍ തുറക്കും
സ്വന്തം വാഹനങ്ങളിൽ വരുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് പരീക്ഷയുടെ അഡ്മിഷൻ പേപ്പർ കേരള-കർണാടക അതിർത്തിയിൽ കാണിച്ചാൽ കടന്നുപോകാൻ അനുമതി ലഭിക്കും. എന്നിരുന്നാലും കൊവിഡിനെ തുടർന്ന് പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷ നടത്തുമെന്ന് സർവകലാശാല അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 17ന് പരീക്ഷകൾ അവസാനിക്കും.