ബെംഗളൂരു: മൊബൈല്‍ തട്ടിപ്പറിച്ചോടിയ മോഷ്‌ടാക്കളെ സിനിമ സ്റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ഫോണ്‍ കവര്‍ന്നതിന് ശേഷം കടന്നുകളയാന്‍ ശ്രമിച്ചവരെയാണ് പൊലീസ് പിടികൂടിയത്.
മൊബൈല്‍ തട്ടിപ്പറിച്ചോടിയ മോഷ്‌ടാക്കളെ പൊലീസ് പിടികൂടുന്നതിന്‍റെ ദൃശ്യങ്ങള്‍ മംഗളൂരു സ്വദേശി ഹരീഷ് പൂജാരി, അത്തവാര്‍ സ്വദേശി ശാമന്ത് എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്‌ച വൈകീട്ട് നെഹ്‌റു മൈതാനത്ത് നിന്ന് മൂന്നംഗ സംഘം ബിഹാര്‍ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണും മറ്റ് സാധനങ്ങളും കവർന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ബിഹാര്‍ സ്വദേശി ബഹളം വച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മോഷ്‌ടാക്കളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
ആദ്യം ഒരാളാണ് പൊലീസിന്‍റെ പിടിയിലായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സംഘത്തിലെ മറ്റൊരാളെ കൂടി പിടികൂടിയെന്ന് മംഗളൂരു സിപി എന്‍ ശശികുമാര്‍ അറിയിച്ചു.
ആദ്യം പിടികൂടിയ മോഷ്‌ടാവിന്‍റെ ഫോണില്‍ നിന്ന് മറ്റുള്ളവരെ ബന്ധപ്പെട്ടതിന് ശേഷം ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തി. പൊലീസിനെ കണ്ടതോടെ മോഷ്‌ടാക്കള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരാള്‍ പിടിയിലായി. സംഘത്തിലെ മൂന്നാമന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Also read: 13കാരിയുടെ ഗര്‍ഭഛിദ്രത്തിന് തെളിവ് തേടിയെത്തി: 12 തലയോട്ടികള്‍, 4 ഡസൻ എല്ലുകള്‍... മുംബൈയില്‍ ഞെട്ടിക്കുന്ന കാഴ്ച