മംഗളൂരു: ആംബുലൻസുകൾക്ക് വഴി നൽകാതെ കാർ ഓടിച്ചയാൾ അറസ്റ്റില്‍. മംഗളൂരുവിലാണ് സംഭവം. മോനിഷ് എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ ഓടിച്ച KA19 Md 6843 രജിസ്‌ട്രേഷൻ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ആംബുലൻസുകൾക്ക് വഴി നൽകാതെ കാറിൽ പ്രകടനം; ഡ്രൈവർ അറസ്റ്റിൽ ബുധനാഴ്‌ച രോഗിയുമായി മംഗലാപുരത്ത് നിന്ന് ഉത്തര കന്നഡ ജില്ലയിലെ ഭട്‌കലിലേക്ക് പോകുകയായിരുന്ന ആംബുലൻസിന് ഇയാൾ വഴി നൽകാതെ തടഞ്ഞതായി കണ്ടെത്തി. മുൽക്കി മുതൽ ദക്ഷിണ കന്നഡ ജില്ലയിലെ ഉഡുപ്പി വരെയുള്ള 40 കിലോമീറ്ററോളം ഇയാൾ ആംബുലൻസിന് വഴി നൽകിയില്ല.
ആംബുലൻസിൽ ഉണ്ടായിരുന്നവർ ഈ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.
ALSO READ:'ബുള്ളി ഭായ് ആപ്പ്' വഴി സ്ത്രീകളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
ഇതിനു പുറമേ ഇന്നലെ രാത്രി മണിപ്പാലിൽ നിന്ന് മംഗളൂരുവിലേക്ക് വരികയായിരുന്ന ആംബുലൻസും ഇയാൾ തടഞ്ഞിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ മംഗളൂരു നോർത്ത് ട്രാഫിക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.