കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടില്‍ ആഞ്ഞടിച്ച് മന്‍ഡോസ്: രക്ഷ പ്രവര്‍ത്തനം ഊര്‍ജിതമെന്ന് എം.കെ സ്റ്റാലിന്‍

തമിഴ്‌നാട്ടില്‍ നാശം വിതച്ച് മന്‍ഡോസ് ചുഴലിക്കാറ്റ്. വിവിധ അപകടങ്ങളില്‍പ്പെട്ട് നാല് പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Mandous  TN  മന്‍ഡോസ് ചുഴലിക്കാറ്റ്  നാശം വിതച്ച് മന്‍ഡോസ് ചുഴലിക്കാറ്റ്  തമിഴ്‌നാട്ടില്‍ മന്‍ഡോസ് ചുഴലിക്കാറ്റ്  തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍  മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍  നതമിഴ്‌നാട്ടില്‍ ആഞ്ഞടിച്ച് മന്‍ഡോസ്  രക്ഷ പ്രവര്‍ത്തനം തുടരുകയാണ്  കടപുഴകി വീണ മരങ്ങള്‍  ഐഎംഡി  indian metrological department
മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

By

Published : Dec 10, 2022, 8:52 PM IST

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

ചെന്നൈ: മന്‍ഡോസ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍പ്പെട്ട് തമിഴ്‌നാട്ടില്‍ നാല് പേര്‍ മരിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തില്‍ തമിഴ്‌നാട്ടിലെയും ആന്ധ്രപ്രദേശിലെയും വിവിധയിടങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്. ചെന്നൈയില്‍ മാമല്ലപ്പുരത്താണ് കാറ്റ് കരതൊട്ടത്.

70 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. ചുഴലിക്കാറ്റില്‍പ്പെട്ട് മേഖലയില്‍ 400 ഓളം മരങ്ങള്‍ കടപുഴകി വീണു. വിവിധ ഇടങ്ങളില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. കടപുഴകി വീണ മരങ്ങള്‍ നീക്കം ചെയ്യാനുള്ള ചെന്നൈ കോര്‍പറേഷന്‍റെ ശ്രമം തുടരുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. ശക്തമായ കാറ്റിനൊപ്പം മഴ കനത്തതോടെ ഭീതിയിലാണ് കടലോര മേഖലകള്‍. തീരപ്രദേശങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന അമ്പതോളം ബോട്ടുകള്‍ക്ക് കോടുപാടുകള്‍ സംഭവിച്ചു. ചുഴലിക്കാറ്റില്‍പ്പെട്ട് നിരവധി പേരാണ് കടലില്‍ കുടങ്ങിയത്. കടലില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂന മര്‍ദം കാരണം ഡിസംബര്‍ 10ന് തമിഴ്‌നാടിന്‍റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് കനത്ത മഴയ്‌ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന് ഐഎംഡി(indian metrological department) നേരത്തെ ട്വീറ്ററില്‍ കുറിച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന് ദുരന്തം ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലകളില്‍ ദുരന്ത നിവാരണത്തിനായുള്ള സജീകരണങ്ങള്‍ നേരത്തെ ഒരുക്കിയിരുന്നെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു.

ദുരന്ത സാധ്യത മേഖലയായ കാസിമേടും പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അതുകൊണ്ട് വലിയ നാശനഷ്‌ടങ്ങളെ ഒഴിവാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിപുലമായ ആസൂത്രണത്തിലൂടെ ഏത് ദുരന്തവും കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ തെളിയിച്ചു കഴിഞ്ഞു. ശക്തമായ കാറ്റിനെ തുടര്‍ന്ന് നിരവധി മരങ്ങളാണ് വൈദ്യുത തൂണുകളിലേക്ക് കടപുഴകി വീണത്. ഇവ മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 25,000ത്തോളം പേരാണ് രക്ഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

കാറ്റിനെ തുടര്‍ന്ന് വൈദ്യുത തൂണുകൾക്കും ട്രാൻസ്ഫോർമറുകൾക്കും കേടുപാടുകൾ സംഭവിച്ചതോടെ നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങി. ഇത് പുനക്രമീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രാത്രിയോടെ വൈദ്യുതി പൂര്‍ണമായും പുനക്രമീകരിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നഷ്‌ടം കണക്കാക്കി വരികയാണെന്നും ആവശ്യമെങ്കില്‍ കേന്ദ്രത്തിന്‍റെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്ത സാധ്യത കണക്കിലെടുത്ത് വിവിധയിടങ്ങളിലായി 205 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നതെന്നും 9000ത്തോളം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്നും ദുരന്ത നിവാരണ മന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രൻ നേരത്തെ അറിയിച്ചിരുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് 30 ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ സര്‍വീസുകള്‍ റദ്ദാക്കി. വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാനിരുന്ന 9 സര്‍വീസുകളും റദ്ദാക്കുകയും 21 വിമാനങ്ങളെ മറ്റിടങ്ങളിലേക്ക് തിരിച്ച് വിടുകയും ചെയ്‌തു. ഇന്ന് രാവിലെ മുതല്‍ വിമാനത്താവളം റണ്‍വേ അടച്ചിട്ടു.

ശക്‌തമായ മഴയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പുതുച്ചേരി, ചെങ്കല്‍പ്പേട്ട്, വെല്ലൂര്‍, കാഞ്ചപ്പുരം, തിരുവല്ലൂര്‍, കാരാക്കല്‍, ചെന്നൈ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ABOUT THE AUTHOR

...view details