ചെന്നൈ: മാന്‍ഡോസ് ചുഴലിക്കാറ്റില്‍ തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. ചെന്നൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി തടസപ്പെട്ടു. ചെന്നൈ കോര്‍പറേഷന്‍ കടപുഴകി വീണ മരങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
തീവ്രത കുറഞ്ഞ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന മാന്‍ഡോസ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ന്യൂനമര്‍ദമായി മാറുമെന്ന് ചെന്നൈ കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയിലും കാറ്റിലും പ്രതീക്ഷിച്ച നഷ്‌ടം സംഭവിച്ചിട്ടില്ലെന്ന് മന്ത്രി കെകെഎസ്‌എസ്‌ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. പ്രശ്‌നം നിലനില്‍ക്കുന്ന മേഖലകളില്‍ നിന്ന് ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി മന്ത്രി അറിയിച്ചു.