തൃശൂര്‍:എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ട്‌റേറ്റ് ഉദ്യോഗസ്ഥര്‍ മണപ്പുറം ഓഫിസിലെത്തിയത് കമ്പനിയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ടല്ലെന്നും തനിക്കും കുടുംബത്തിനും എതിരെ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണെന്നും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വിപി നന്ദകുമാര്‍. തനിക്കും കുടുംബത്തിനും എതിരെ വ്യക്തിപരമായ വിദ്വേഷം പുലര്‍ത്തുന്ന ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി എത്തിയതെന്നും അദ്ദേഹം പ്രസ്‌താവനയില്‍ വ്യക്തമാക്കി. നിലവില്‍ പ്രവര്‍ത്തനരഹിതമായ അഗ്രോ ഫാംസ് കമ്പനിയുമായി ബന്ധപ്പെട്ടതാണ് ഈ കേസ്.
മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്‍റെ ഷെയറില്‍ നിന്ന് തട്ടിയെടുത്ത പണം തന്‍റെയും കുടുംബത്തിന്‍റെയും പേരില്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഇഡി ഓഫിസിലെത്തിയ സമയത്ത് അറിയിച്ചുവെന്നും നന്ദകുമാര്‍ അറിയിച്ചു. മണപ്പുറം ഫിനാന്‍സിന്‍റെ 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരികളും കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ട്‌റേ റ്റ് മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി തൃശൂരിലെ എന്‍ഫോഴ്‌സ്മെന്‍റ് ഓഫിസിലുമെത്തിയത്.