തിരുനെല്‍വേലി: തെറ്റായ മെഡിക്കൽ റിപ്പോർട്ട് നൽകിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്‌ടര്‍ക്ക് തിരുനെൽവേലി സ്വദേശിയുടെ പരാതി. പാളയംകോട്ടൈ കോട്ടൂർ സ്വദേശി അക്ബർ അലിയാണ് (74) നെല്ലായി ജില്ല കലക്‌ടര്‍ക്ക് പരാതി നല്‍കിയത്. ശസ്ത്രക്രിയയുടെ ഭാഗമായുള്ള രക്തപരിശോധനയിലാണ് അലിക്ക് എച്ച്ഐവി/എയ്‌ഡ്‌സ് ആണെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.
സ്വകാര്യ ആശുപത്രിയില്‍ എച്ച്.ഐ.വി പോസിറ്റീവ്, സര്‍ക്കാര്‍ ആശുപത്രിയില്‍ നെഗറ്റീവ്: നിയമ നടപടിയുമായി വൃദ്ധൻ - എച്ച്‌ഐവി
സ്വകാര്യ ആശുപത്രിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്‌ടര്‍ക്ക് തിരുനെൽവേലി സ്വദേശിയുടെ പരാതി
ആശുപത്രിയില്‍ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം തുടർ ചികിത്സയ്ക്കായി നെല്ലായി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് അലിക്ക് എച്ച്ഐവി ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. തെറ്റായ മെഡിക്കല്‍ റിപ്പോര്‍ട്ട് കാരണം അക്ബർ അലിക്ക് ഏറെ മാനസിക സംഘര്‍ഷമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. "അക്ബർ അലിയുടെ ഭാര്യ വർഷങ്ങൾക്ക് മുമ്പ് മരിച്ചു, ഇപ്പോൾ മകനോടും മരുമകൾക്കുമൊപ്പമാണ് താമസിക്കുന്നത്, തെറ്റായ മെഡിക്കൽ റിപ്പോർട്ട് കാരണം അദ്ദേഹം വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ മടിച്ചു." ബന്ധുക്കള്‍ പറഞ്ഞു.