ഗാന്ധിനഗർ: ഗുജറാത്തിൽ കാലിൽ കയർകെട്ടിയ നിലയിൽ യുവാവിനെ ഒരു കിലോമീറ്ററോളം ട്രക്ക് വലിച്ചിഴച്ചു. അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. സൂറത്ത് ജില്ലയിലെ ഹാസിറ മേഖലയിൽ തിങ്കളാഴ്‌ചയാണ് സംഭവം. സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരു കാർ ഡ്രൈവർ, ട്രക്കിനെ പിന്തുടർന്ന് കയർ മുറിച്ച് യുവാവിനെ രക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കാലിൽ കയർ കെട്ടിയ നിലയിൽ ഒരു കിലോമീറ്ററോളം ട്രക്ക് വലിച്ചിഴച്ചു; യുവാവിന് ഗുരുതരപരിക്ക് - man tied with rope dragged
ട്രക്കിന് പുറകിൽ കുടുങ്ങിയ യുവാവിനെ കണ്ട ഒരു കാർ ഡ്രൈവർ കയർ മുറിച്ച് യുവാവിനെ രക്ഷിക്കുകയായിരുന്നു
ട്രക്ക് വലിച്ചിഴച്ച യുവാവിന് ഗുരുതരപരിക്ക്
കാലിൽ കയർ വച്ചുള്ള കെട്ട് എങ്ങനെയാണ് വന്നതെന്ന് വ്യക്തമല്ല. അപകടത്തിൽ തലയ്‌ക്കും കാലിനും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവത്തിൽ ഹാസിറ പൊലീസ് അന്വേഷണം ആരംഭിച്ചു.
Last Updated : Jan 23, 2023, 8:08 PM IST