ന്യൂഡല്‍ഹി:ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയില്‍ ലഭിക്കുന്ന വിവിധ തരത്തിലുള്ള ഭക്ഷണങ്ങളെ കുറിച്ച് നാം കേള്‍ക്കാറുണ്ട്. എന്നാല്‍ സൊമാറ്റോയുടെ ചരിത്രത്തില്‍ ഇന്ന് വരെ ഓര്‍ഡര്‍ ലഭിച്ചിട്ടില്ലാത്ത വ്യത്യസ്‌ത വിഭവം ആവശ്യപ്പെട്ട് എത്തിയ കസ്റ്റമറുടെ വിശേഷങ്ങളാണ് സൊമാറ്റോ ട്വിറ്ററിലൂടെ പങ്കിട്ടിരിക്കുന്നത്. ജനങ്ങള്‍ മൊത്തം ഹോളി ആഘോഷ മൂഡിലിരിക്കുമ്പോഴാണ് വ്യത്യസ്‌തമായ ഈ വിഭവം ആവശ്യപ്പെട്ടുള്ള കസ്റ്റമറുടെ ഫോണ്‍ വിളിയെത്തുന്നത്. ഡല്‍ഹിയിലാണ് സംഭവം.
കഞ്ചാവുണ്ടോ? പെട്ടന്ന് എത്തിക്കണം; സൊമാറ്റോയെ അത്ഭുതപ്പെടുത്തി ഒരു ഓര്‍ഡര്‍ - Man wants Zomato to deliver bhaang ki goli
സൊമാറ്റോയ്‌ക്ക് ലഭിച്ച വ്യത്യസ്‌ത ഓര്‍ഡര്‍ വൈറലായി. കഞ്ചാവുണ്ടോ എന്ന ആവശ്യപ്പെട്ട് 14 തവണ വിളിച്ചു. ഭാംഗ് കി ഗോലി ഇല്ലെന്ന് സൊമാറ്റോ.വിശേഷങ്ങള്‍ ട്വിറ്ററില്‍ പങ്കിട്ട് സൊമാറ്റോ.
അത്ഭുതകരമായ ഈ വിഭവം മറ്റൊന്നുമല്ല കഞ്ചാവാണ്. 'ഭാംഗ് കി ഗോലി' (കഞ്ചാവ്) വിതരണം ചെയ്യുമോയെന്ന കസ്റ്റമറുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ പെട്ടെന്ന് സൊമാറ്റോയ്‌ക്ക് ഉത്തരം മുട്ടി. സൊമാറ്റോയില്‍ ലഭിക്കാത്ത ഈ വിഭവം ആവശ്യപ്പെട്ട് വിളിച്ചത് സുബ്‌ഹാം എന്ന വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
14 തവണയാണ് ഈ ആവശ്യം ഉന്നയിച്ച് സുബ്‌ഹാം സൊമാറ്റോയുമായി ബന്ധപ്പെട്ടതെന്ന് ട്വീറ്റില്‍ വ്യക്തമാക്കുന്നു. എന്നാല്‍ കസ്റ്റമറുടെ തുടര്‍ച്ചയായ ചേദ്യത്തിന് സൊമാറ്റോ മറുപടി നല്‍കിയതിങ്ങനെ. ഞങ്ങള്‍ ഭാംഗ് കി ഗോലി ഡെലിവര്‍ ചെയ്യില്ല. ട്വീറ്റ് ഉടന്‍ തന്നെ വൈറലാകുമെന്നും ഡല്‍ഹി പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുമെന്നും സൊമാറ്റോ ട്വീറ്റില്‍ വ്യക്തമാക്കി.