കേരളം

kerala

ETV Bharat / bharat

മദ്യപിക്കാനായി വാങ്ങിയ പണം തിരികെ നല്‍കാനായില്ല; ഭാര്യയെ സഹോദരങ്ങള്‍ക്ക് കാഴ്‌ചവച്ച് ഭര്‍ത്താവ് - കടം

1.5 ലക്ഷം രൂപയായിരുന്നു തന്‍റെ ഭര്‍ത്താവ് മദ്യപിക്കുന്നതിനായി ബന്ധുക്കളുടെ പക്കല്‍ നിന്നും കടം വാങ്ങിയതെന്ന് പീഡനത്തിനിരയായ യുവതി പറയുന്നു

sex slave  man turns his wife into sex slave  rajasthans  jaipur  alcahol  alcahol consumptions  വാങ്ങിയ പണം തിരികെ നല്‍കാനായില്ല  മദ്യപാനം  ഭാര്യയെ സഹോദരങ്ങള്‍ക്ക് കാഴ്‌ചവച്ച് ഭര്‍ത്താവ്  കടം  ജയ്‌പൂര്‍
മദ്യപിക്കാനായി വാങ്ങിയ പണം തിരികെ നല്‍കാനായില്ല; ഭാര്യയെ സഹോദരങ്ങള്‍ക്ക് കാഴ്‌ചവച്ച് ഭര്‍ത്താവ്

By

Published : Jul 29, 2023, 10:57 PM IST

Updated : Aug 2, 2023, 10:44 PM IST

ജയ്‌പൂര്‍: കടം വാങ്ങിയ ഭീമമായ തുക ഒടുക്കാനായി ഭാര്യയെ തന്‍റെ സഹോദരങ്ങള്‍ക്ക് കാഴ്‌ചവച്ച് ഭര്‍ത്താവ്. രാജസ്ഥാനിലെ ജയ്‌പൂരില്‍ ജോത്‌വാര പ്രദേശത്തായിരുന്നു സംഭവം. യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.

തന്‍റെ ഭര്‍ത്താവ് ജോലിക്ക് പോകാതെ നിരന്തരം വീട്ടിലിരുന്നു മദ്യപിക്കുമായിരുന്നു. മദ്യപിക്കുന്നതിനായി ഇയാള്‍ ബന്ധുക്കളുടെ അടുത്ത് നിന്നും നിരന്തരം പണം കടം വാങ്ങിയിരുന്നു. വാങ്ങിയ പണം തിരികെ നല്‍കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇയാള്‍ സ്വന്തം ഭാര്യയെ ലൈംഗിക തൊഴിലാളിയാക്കി ബന്ധുക്കള്‍ക്ക് കാഴ്‌ചവയ്‌ക്കുകയായിരുന്നുവെന്ന് ജോത്‌വാര പൊലീസ് സ്‌റ്റേഷന്‍ ഓഫിസര്‍ ഗന്‍ശ്യാം സിങ് റാത്തോഡ് പറഞ്ഞു.

1.5 ലക്ഷം രൂപയായിരുന്നു തന്‍റെ ഭര്‍ത്താവ് മദ്യപിക്കുന്നതിനായി ബന്ധുക്കളുടെ പക്കല്‍ നിന്നും കടം വാങ്ങിയതെന്ന് യുവതി പറയുന്നു. ഭര്‍തൃസഹോദരന്മാര്‍ ഭര്‍ത്താവിന്‍റെ സാന്നിധ്യത്തിലായിരുന്നു തന്നെ പീഡനത്തിനിരയാക്കിയിരുന്നത്. മാത്രമല്ല, അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ചിരുന്നതായും യുവതി പറഞ്ഞു.

എല്ലാ ദിവസവും ഇവര്‍ തന്നെ പീഡനത്തിനിരയാക്കിയിരുന്നു. മറ്റൊരു ബന്ധുവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചപ്പോള്‍ ഭര്‍ത്താവ് മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം ബന്ധു പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് അന്വേഷിക്കുകയാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത് സഹോദരങ്ങള്‍: 14 വയസുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ രണ്ട് സഹോദരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് പൊലീസ്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജോധ്‌പൂരിലെ ഭഗത് കോത്തി പൊലീസാണ് സഹോദരങ്ങളായ ബൽവീർ സിങ്, ചൈൽ സിങ് എന്നിവർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

പ്രതിയായ ബൽവീർ സിങ്ങുമായി പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നു. ബൽവീർ സിങ് നടക്കാനായി വരുന്ന പാർക്കിൽ പെണ്‍കുട്ടി ബാഡ്‌മിന്‍റണ്‍ പരിശീലിക്കാൻ എത്തിയിരുന്നു. ഇത് വഴിയാണ് ഇരുവരും പരസ്‌പരം പരിചയത്തിലായത്. പരിചയപ്പെട്ടതിന് പിന്നാലെ ഇരുവരും സോഷ്യൽ മീഡിയ വഴി ചാറ്റ് ചെയ്യുകയും സൗഹൃദം ദൃഢമാക്കുകയും ചെയ്‌തു.

ഇതിനിടെ പ്രതിയായ ബൽവീർ പെണ്‍കുട്ടിയിൽ നിന്ന് അത്യാവശ്യ കാര്യത്തിനെന്ന് പറഞ്ഞ് കുറച്ച് പണം കടം വാങ്ങി. എന്നാൽ ഏറെ നാളായിട്ടും ബൽവീർ പണം തിരികെ നൽകിയില്ല. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇയാൾ പല കാര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി ബൽവീർ പണം നൽകുന്നില്ല എന്നും പണം തിരികെ വാങ്ങി നൽകണം എന്നും ഇയാളുടെ സഹോദരനായ ചൈൽ സിങിനോട് ആവശ്യപ്പെട്ടു.

തുടർന്ന് ചൈൽ സിങ് പെണ്‍കുട്ടിയെ ഒരു കഫേയിലേക്ക് വിളിച്ചു വരുത്തുകയും സഹോദരനൊപ്പം ഇരുന്ന് ചർച്ച ചെയ്‌ത് പണം തിരികെ നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു. ഇതിനിടെ പെണ്‍കുട്ടിക്ക് ഇയാൾ മദ്യം നൽകുകയും പെണ്‍കുട്ടി ബോധരഹിതയാവുകയും ചെയ്‌തു. പിന്നാലെ ബൽവീറും, ചൈൽ സിങും ചേർന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവർ പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തു.

Last Updated : Aug 2, 2023, 10:44 PM IST

ABOUT THE AUTHOR

...view details