കേരളം

kerala

ETV Bharat / bharat

മോഷണം ആരോപിച്ച് ജീവനക്കാരനെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തി ഉടമയും സുഹൃത്തുക്കളും; എട്ടുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ് - ശിവം ജോഹ്‌രി

ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരില്‍ മോഷണം ആരോപിച്ച് ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദിക്കുകയും ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയും ചെയ്‌തു, സംഭവത്തില്‍ കമ്പനി ഉടമയും സുഹൃത്തുക്കളായ ഏഴുപേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു

Owner and his friends killed the employee  killed the employee accusing him of theft  accusing him of theft  Uttar Pradesh Shajahanpur  മോഷണം ആരോപിച്ച് ജീവനക്കാരനെ ഷോക്കേല്‍പ്പിച്ചു  മോഷണം ആരോപിച്ച് ജീവനക്കാരനെ കൊലപ്പെടുത്തി  മോഷണം ആരോപിച്ച്  ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തി  ഉടമയും സുഹൃത്തുക്കളും  എട്ടുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍  മോഷണം  ശിവം ജോഹ്‌രി  ജോഹ്‌രി
മോഷണം ആരോപിച്ച് ജീവനക്കാരനെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തി ഉടമയും സുഹൃത്തുക്കളും

By

Published : Apr 13, 2023, 5:13 PM IST

ഷാജഹാന്‍പൂര്‍:മോഷണം ആരോപിച്ച് 33 കാരനെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരിലാണ് ജീവനക്കാരനായ ശിവം ജോഹ്‌രി എന്നയാള്‍ മോഷണം നടത്തിയെന്നാരോപിച്ച് ഉടമയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഇയാളെ അര്‍ധനഗ്‌നനായ നിലയില്‍ തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്‍റെ വേദന കൊണ്ട് ഇയാള്‍ പുളയുന്നതിന്‍റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

സംഭവത്തെ കുറിച്ച് സിറ്റി സര്‍ക്കിള്‍ ഓഫിസര്‍ ബിഎസ് വീര്‍:സൂരി ട്രാന്‍സ്‌പോര്‍ട്‌സ് എന്ന സ്ഥാപനത്തില്‍ മാനേജറായി ജോലി ചെയ്‌തുവരികയായിരുന്നു ജോഹ്‌രി. എന്നാല്‍ പണം മോഷ്‌ടിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം കമ്പനിയുടമ നീരജ് ഗുപ്‌ത ഇയാള്‍ക്കെതിരെ രംഗത്തെത്തി. തുടര്‍ന്ന് നീരജ് ഗുപ്‌ത ജോഹ്‌രിയെ തന്‍റെ സുഹൃത്തായ കുനാല്‍ അറോറയുടെ വസ്‌ത്രനിര്‍മാണ ശാലയിലേക്ക് വിളിച്ചുകൊണ്ടുപോയി. തുടര്‍ന്ന് ജോഹ്‌രിയുടെ ഷര്‍ട്ട് അഴിച്ചുമാറ്റി തൂണില്‍ കെട്ടിയിട്ട് ബെല്‍റ്റുപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിനുശേഷം നീരജ് ഗുപ്‌തയും സുഹൃത്ത് കുനാലും മറ്റ് ആറ് സുഹൃത്തുക്കളും ചേര്‍ന്ന് ഇയാളെ ഇലക്‌ട്രിക് ഷോക്ക് ഏല്‍പ്പിക്കുകയായിരുന്നു.

മര്‍ദനത്തെ തുടര്‍ന്ന് ജോഹ്‌രി ബോധരഹിതനായതോടെ, നീരജ് ഇയാളുടെ കുടുംബത്തെ വിളിച്ച് അദ്ദേഹത്തിന് വൈദ്യുതാഘാതമേറ്റതാണെന്ന് അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളെത്തി ജോഹ്‌രിയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇതിനോടകം തന്നെ ഇയാള്‍ മരണപ്പെട്ടിരുന്നു. എന്നാല്‍ ഇയാളുടെ ശരീരത്തിലെ മുറിവുകള്‍ ശ്രദ്ധയില്‍പെട്ടതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ജോഹ്‌രിയുടെ മൃതദേഹം പൊലീസ് പോസ്‌റ്റ്‌മോര്‍ട്ടത്തിനയക്കുകയും മരണത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. മാത്രമല്ല ജോഹ്‌രിയുടെ ബന്ധുക്കളുടെ പരാതിയില്‍ കനയ്യ ഹോസിയറി ഉടമ നീരജ് ഗുപ്‌ത, കുനാര്‍ അറോറ ഉള്‍പ്പടെ എട്ടുപേര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302 വകുപ്പ് (കൊലപാതകം) പ്രകാരം സദര്‍ ബസാര്‍ പൊലീസ് എഫ്‌ഐആറും രജിസ്‌റ്റര്‍ ചെയ്‌തു.

സംഭാവന നല്‍കാത്തതിനും മര്‍ദനം:ഇക്കഴിഞ്ഞ ജനുവരിയില്‍ രാജസ്ഥാനിലെ ദുംഗർപൂരില്‍ സംഭാവന നല്‍കാത്തതിന്‍റെ പേരില്‍ 38 കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു. 100 രൂപ സംഭാവന നല്‍കാത്തതിന്‍റെ പേരില്‍ നാഥു മീണ(38) എന്നയാളെ ദുംഗർപൂരിലെ അസ്പൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കര്‍വാ ഖാസില്‍ വച്ച് യുവാക്കള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതോടെ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

മകരസംക്രാന്തി ദിനത്തിലാണ് ബൈക്കില്‍ പോവുകയായിരുന്ന നാഥു മീണയെ യുവാക്കള്‍ തടഞ്ഞുനിര്‍ത്തി 100 രൂപ സംഭാവനയായി ആവശ്യപ്പെട്ടത്. പണം നല്‍കാന്‍ മീണ വിസമ്മതിച്ചതോടെ യുവാക്കള്‍ ഇയാളുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ യുവാക്കളില്‍ ഒരാള്‍ വടികൊണ്ട് മീണയുടെ തലയ്‌ക്ക് ശക്തമായി അടിക്കുകയായിരുന്നു. അടിയേറ്റ് വേദന കൊണ്ട് പുളയുന്ന മീണയെ വഴിയില്‍ ഉപേക്ഷിച്ച് സംഘം അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് തടിച്ചുകൂടിയ ഗ്രാമവാസികള്‍ പരിക്കേറ്റ മീണയെ അസ്പൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെത്തിച്ചുവെങ്കിലും ഡോക്‌ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

പിന്നീട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഏറ്റുവാങ്ങി മോര്‍ച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞെത്തിയ മീണയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചതോടെ പ്രതികളെ പിടികൂടാമെന്നും അവരില്‍ നിന്ന് 20 ലക്ഷം രൂപ നഷ്‌ടപരിഹാരം ലഭ്യമാക്കാമെന്നും പൊലീസ് അറിയിച്ചതോടെയാണ് കുടുംബം പോസ്‌റ്റ്‌മോര്‍ട്ടത്തിന് സമ്മതം മൂളിയത്.

ABOUT THE AUTHOR

...view details