രാജസ്ഥാന്‍: ജയ്‌പൂരില്‍ അഞ്ച് മാസം പ്രായമായ കുഞ്ഞിനെ കനാലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. ബിക്കാനീര്‍ സ്വദേശിയായ ജവർലാൽ മേഘ്‌വാള്‍ (36), ഭാര്യ ഗീത ദേവി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം.
ജോലി പോകുമെന്ന് ഭയം; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കനാലിലെറിഞ്ഞു; മാതാപിതാക്കള്‍ അറസ്റ്റില്‍ - Rajastan news updates
താത്കാലിക സര്‍ക്കാര്‍ ജീവനക്കാരനായ മേഘ്‌വാള്‍ ജോലി പോകുമെന്ന ഭയത്താലാണ് കുഞ്ഞിനെ കനാലിലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
താത്കാലിക സര്‍ക്കാര്‍ ജീവനക്കാരനായ മേഘ്‌വാള്‍ ജോലി പോകുമെന്ന ഭയത്താലാണ് കുഞ്ഞിനെ കനാലിലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. രണ്ട് മക്കളുണ്ടായിരുന്ന ദമ്പതികള്‍ മൂന്നാമതൊരു കുഞ്ഞ് പിറന്നതോടെ സംസ്ഥാന സര്‍ക്കാറിന്‍റെ രണ്ട് കുട്ടികൾ എന്ന നയം (state government's two-child policy) മറികടക്കുകയും ജോലിയില്‍ നിന്ന് പിരിഞ്ഞ് പോകേണ്ടി വരുമെന്ന് ഭയപ്പെടുകയും ചെയ്‌തു.
ഇതോടെയാണ് ഇരുവരും കുഞ്ഞിനെ കനാലിലെറിയാന്‍ തീരുമാനിച്ചത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ (ഐപിസി) 302, 120 ബി വകുപ്പുകൾ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.